ഫ്ലൂ വാക്സിന് നൽകാൻ അബൂദബിയില്‍ ഫാര്‍മസികള്‍ക്ക് അനുമതി
text_fieldsഅബൂദബി: താമസക്കാര്‍ക്ക് ഫ്ലൂ വാക്സിൻ കുത്തിവെക്കാൻ വിവിധ ഫാര്‍മസികള്‍ക്ക് അധികൃതർ അനുമതി നല്കി. ആരോഗ്യ സുരക്ഷ നിലവാരം നിലനിര്‍ത്തുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമായി പ്രതിരോധ ആരോഗ്യ സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പാണ് ഫാര്‍മസികള്‍ക്ക് വാക്സിനെടുക്കാന്‍ അനുമതി നല്‍കിയത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി അംഗീകൃത ഫാര്‍മസികളില്‍ നിന്ന് ഫ്ലൂ വാക്സിനുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് താമസക്കാര്‍ക്ക് നിര്‍ദേശം നല്കി.
യാസ് മാളിലെ അല്‍ മനാറ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിലെ അല്‍ തിഖ അല്‍ അല്മയാ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിലെയും അല്‍ മുറൂര്‍ റോഡിലെ സുല്‍ത്താന്‍ ബിന്‍ സായിദ് സ്ട്രീറ്റിലെയും അല്‍ തിഖ അല്‍ ദുവാലിയ ഫാര്‍മസി ശാഖകള്‍, അല്‍ഐന്‍ ഫാര്‍മസിയുടെ വിവിധ ശാഖകള്‍ എന്നിവിടങ്ങളില്‍ വാക്സിൻ ലഭിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന് അര്‍ഹതയുണ്ട്. തിഖ ഹെൽത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്കും പകര്‍ച്ചവ്യാധി പിടിപെടാന്‍ ഉയര്‍ന്ന സാധ്യതയുള്ള ആരോഗ്യ പരിചരണ വിദഗ്ധര്‍, ഗര്‍ഭിണികള്‍, 50 വയസ്സിനു മുകളിലുള്ളവര്‍, ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ തുടങ്ങിയവര്‍ക്ക് വാക്സിന് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.