കുട്ടികളുടെ വാക്സിൻ കേന്ദ്രങ്ങൾക്ക് പിങ്ക് ബോർഡ്, പ്രത്യേക ടീമിനെ തയാറാക്കും
text_fieldsതിരുവനന്തപുരം: കുട്ടികളുടെ വാക്സിൻ വിതരണത്തിന് പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയാറാക്കാനും വിതരണ കേന്ദ്രങ്ങൾ വേഗം തിരിച്ചറിയുന്നതിന് പിങ്ക് നിറത്തിൽ ബോർഡ് പ്രദർശിപ്പിക്കാനും തീരുമാനം. പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പിങ്ക് ബോർഡുണ്ടാകും.
ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ ദിവസവും ജനറല്‍-ജില്ല-താലൂക്ക്-സി.എച്ച്.സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിനുണ്ടാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാലു ദിവസം കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കോവാക്സിനാണ് നൽകുക.
കുട്ടികളുടെ വാക്സിൻ വിതരണത്തിന് ആരോഗ്യവകുപ്പ് ആക്ഷൻ പ്ലാൻ തയാറാക്കി. വാക്‌സിൻ ലഭ്യതക്കനുസരിച്ച് കുത്തിവെപ്പ് വേഗം പൂര്‍ത്തിയാക്കും.
വാക്‌സിൻ രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏർപ്പെടുത്തും. എന്തെങ്കിലും കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവർക്ക് വാക്‌സിൻ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കും.
മുതിര്‍ന്നവരുടെ കേന്ദ്രങ്ങൾക്ക് നീല ബോർഡ്
മുതിര്‍ന്നവരുടെ വാക്‌സിൻ വിതരണ കേന്ദ്രം തിരിച്ചറിയാൻ നീല ബോര്‍ഡ് സ്ഥാപിക്കും. ഈ ബോര്‍ഡുകള്‍ കേന്ദ്രത്തിന്‍റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ ദിവസവും ജനറല്‍-ജില്ല-താലൂക്ക്-സി.എച്ച്.സി എന്നിവിടങ്ങളില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കായി പ്രത്യേക വാക്‌സിൻ കേന്ദ്രം പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.