മലിന ജലത്തിൽ പോളിയോ വൈറസ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോർക്ക്
text_fieldsന്യൂയോർക്ക്: പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് വൈറസ് സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും രോഗ പ്രതിരോധത്തിനായി വാക്സിനേഷൻ പ്രക്രിയ സജീവമാക്കുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വാക്സിൻ അഡ്മിനിസ്ട്രേറ്റർമാരുടെ ശൃംഖലയിലേക്ക്, അടിയന്തര ആരോഗ്യ പ്രവർത്തകർ, മിഡ് വൈഫ്, ഫാർമസിസ്റ്റുകൾ എന്നിവരെ കൂടി ഉപ്പെടുത്തിക്കൊണ്ട് ഗവർണർ കാത്തി ഹോചൽ ഉത്തരവിറക്കി. ഡോക്ടർമാർക്കും നഴ്സുമാർക്കും പോളിയോ വാക്സിന് നിർദേശിക്കാമെന്നും ഉത്തരവിലുണ്ട്.
പോളിയോയുടെ കാര്യത്തിൽ ഉരുണ്ടു കളിക്കാനാകില്ല. നിങ്ങളോ കുട്ടിളോ വാക്സിൻ എടുക്കാതിരിക്കുകയോ പ്രതിരോധ കുത്തിവെപ്പുകളുടെ കാലക്രമം തെറ്റിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പക്ഷാഘാതം ഉറപ്പാണ്. അതിനാൽ അപകടം ക്ഷണിച്ചു വരുത്തരുതെന്ന് ന്യൂയോർക്കിലുള്ളവരോട് അഭ്യർഥിക്കുന്നുവെന്ന് ആരോഗ്യ വിങ് കമീഷണർ മേരി ബാസെറ്റ് പറഞ്ഞു.
വാക്സിനേഷൻ കൃത്യമായി പൂർത്തിയാക്കിയവർ, അണുബാധയുള്ളവരുമായി അടുത്ത ബന്ധം പുലർത്തേണ്ടി വന്നാൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണ്.
റോക്ക് ലാൻഡ്, ഓറഞ്ച്, സുള്ളിവൻ , നാസു കൗണ്ടികളിലുള്ളവരും ന്യൂയോർക്ക് സിറ്റിയിലുള്ളവരും ആരോഗ്യ പ്രവർത്തകരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണന്നെ് ആരോഗ്യ വകുപ്പ് അറിയിച്ചു. മലിനജലവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരും ബൂസ്റ്റർഡോസ് എടുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.