ഗർഭിണികളിൽ കോവിഡ് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പഠനം
text_fieldsവാഷിങ്ടൺ: കോവിഡ് ഗർഭിണികളുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കുമെന്ന് പഠനം. മറ്റുള്ളവരുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് ഗർഭിണികളിൽ ഗുരുതര പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. ഗർഭിണികളിൽ കോവിഡ് മരണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ഇതിനൊപ്പം ഗർഭിണികളായ രോഗികൾക്ക് വളരെ പെട്ടെന്ന് ഐ.സി.യു സഹായം തേടേണ്ടി വരുമെന്ന് നേരത്തെയുള്ള പ്രസവത്തിനും ഇത് ഇടയാക്കുമെന്ന് പഠനത്തിൽ പറയുന്നു.
ഗർഭകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളുമുണ്ടാകും. ഇത് മൂലം വൈറസ് എളുപ്പത്തിൽ സ്ത്രീകളെ ആക്രമിക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. വാക്സിനെടുക്കുക മാത്രമാണ് സ്ത്രീകളെ ഇതിൽ നിന്ന് രക്ഷിക്കാനുള്ള ഏക പോംവഴി. മോഡേണ, ഫൈസർ വാക്സിനുകൾ ഗർഭിണികൾക്ക് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പീഡിയാട്രിക്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 18 രാജ്യങ്ങളിലെ 700 ഗർഭിണികളിലാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.