800 അവശ്യ മരുന്നുകളുടെ വില കൂട്ടി; ഏപ്രിൽ ഒന്നു മുതൽ 10.7 ശതമാനം വർധിക്കും
text_fieldsഅവശ്യ മരുന്നുകൾക്ക് ഇനി മുതൽ കൂടുതൽ വില നൽകേണ്ടിവരും. പാരസെറ്റാമോൾ ഉൾപ്പെടെയുള്ള 800 അവശ്യ മരുന്നുകളുടെ മൊത്തവിതരണ വില 10.7 ശതമാനം വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നൽകി. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ, ഫെനിറ്റോയിൻ സോഡിയം, ഫിനോബാർബിറ്റോൺ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വർധിപ്പിക്കുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, രക്തസമ്മർദം, വിളർച്ച തുടങ്ങി സാധാരണ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണിത്. ഇന്ധന, പാചക വാതക വില വർധനയിൽ നട്ടം തിരിയുന്ന ജനത്തിന് അവശ്യ മരുന്നുകളുടെ വില കൂടി വർധിക്കുന്നത് കനത്ത ആഘാതമാകും.
കേന്ദ്ര സാമ്പത്തികകാര്യ ഉപദേശകന്‍റെ ഓഫിസിൽനിന്ന് ലഭിച്ച 2021ലെ മൊത്തസൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചതെന്ന് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.