ആരോഗ്യപ്രവർത്തകർ സംരക്ഷിക്കപ്പെടണമെന്ന പൊതുബോധം വളരണം -മന്ത്രി വീണ ജോർജ്
text_fieldsചാവക്കാട്: ആരോഗ്യ പ്രവർത്തകർ സംരക്ഷിക്കപ്പെടണമെന്ന പൊതുബോധം സമൂഹത്തിൽ വളരണമെന്ന് മന്ത്രി വീണ ജോർജ്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെയും ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമാണം പൂർത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി നാഷനൽ ഹെൽത്ത് മിഷൻ മുഖേന 1.22 കോടി ചെലവഴിച്ചാണ് താലൂക്ക് ആശുപത്രിയിൽ പുതിയ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് നിർമിച്ചത്.
രോഗികളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യുകയാണ് ഇ-ഹെൽത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ എന്നിവർ മുഖ്യതിഥികളായി. ഡി.എം.ഒ ടി.പി. ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, പി.എസ്. അബ്ദുൽ റഷീദ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ബി. പ്രമീള, എം.ആർ. രാധാകൃഷ്ണൻ, ഫൈസൽ കാ നാമ്പുള്ളി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.ടി. ശിവദാസൻ, സി.എ. ഗോപപ്രതാപൻ, പി.കെ. സെയ്താലിക്കുട്ടി, സി. ഖാദർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.കെ. ശ്രീജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.