അഫ്ഗാൻ സ്വദേശിയായ രണ്ടര വയസ്സുകാരിക്ക് അപൂർവ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ
text_fieldsകോഴിക്കോട്: അഫ്ഗാനിസ്താന് സ്വദേശിയായ രണ്ടര വയസ്സുകാരിക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ അപൂര്‍വ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ. രണ്ടര വയസ്സ് മാത്രമുള്ള കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കൽ വിജയകരമായി നിര്‍വഹിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് മിംസ് അധികൃതർ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ജന്മനാതന്നെ അതി ഗുരുതരമായ രക്താര്ബുദത്തിെൻറ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്നു കുല്‍സൂം എന്ന കുഞ്ഞ്. കുഞ്ഞിന് യു.എ.ഇയില്‍വെച്ച് കീമോതെറപ്പിയുടെ നാല് സൈക്കിള്‍ പൂര്‍ത്തീകരിച്ചിരുന്നു. രോഗത്തിന് ശമനമില്ലാത്തതിനാൽ മജ്ജമാറ്റിവെക്കലിനെക്കുറിച്ച് കുടുംബം ആലോചിച്ചു. തുടർന്നാണ് കുടുംബം കേരളത്തിെലത്തുന്നത്.
ഒരുമാസം മുമ്പാണ് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്കുശേഷം കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. ഒരാഴ്ചക്കുള്ളിൽ കുടുംബത്തിന് നാട്ടിലേക്ക് തിരികെ പോകാനാകും. ബാക്കി ചികിത്സ അവിടെ തുടരാനാണ് കുടുംബം തീരുമാനിച്ചതെന്നും ചികിത്സക്ക് നേതൃത്വം നൽകിയ ആസ്റ്റര്‍ മിംസിലെ കണ്‍സല്‍ട്ടൻറ് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന് പറഞ്ഞു.
കുട്ടിയുടെ പിതാവില്‍നിന്നാണ് മജ്ജ സ്വീകരിച്ചത്. കുട്ടിക്ക് പൂർണമായും യോജിക്കുന്ന മജ്ജ ലഭ്യമായിരുന്നില്ല. പിതാവിെൻറ മജ്ജ പകുതി മാത്രമായിരുന്നു യോജിക്കുന്നത്.
ഉത്തര കേരളത്തിലാദ്യമായാണ് പിതാവിെൻറ പാതി യോജിക്കുന്ന സ്റ്റെംസെല്‍ ഉപയോഗിച്ച് ഹീമോപോയെറ്റിക് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാൻറ് നടത്തുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.
വാർത്ത സമ്മേളനത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ്, മിംസ് നോര്‍ത്ത് കേരള ക്ലസ്റ്റര്‍ സി.ഇ.ഒ ഫര്ഹാന് യാസിന്, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ഇ.കെ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മജ്ജ ദാതാക്കൾ കൂടുതൽ കേരളത്തിൽ
കോഴിക്കോട്: മജ്ജ ദാനത്തിനായി പ്രവർത്തിക്കുന്ന ധാത്രി എന്ന രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ മലയാളികളാണെന്ന് ആസ്റ്റര്‍ മിംസിലെ കണ്‍സല്‍ട്ടൻറ് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്. രക്തജന്യ രോഗികൾക്ക് മജ്ജ മാറ്റിവെക്കേണ്ടിവരുേമ്പാൾ ധാത്രിയുടെ സേവനം ഉപയോഗപ്പെടുത്താം. കുട്ടികളിൽ 25 ശതമാനം പേർക്കുമാത്രമേ പൂർണമായി യോജിച്ച മജ്ജ സ്വന്തം കുടുംബത്തിൽനിന്നുതന്നെ കണ്ടെത്താനാവൂ. ബാക്കിയുള്ളവർക്ക് മജ്ജ ലഭിക്കാൻ ധാത്രി സഹായിക്കും.
മജ്ജ ദാനം ഏറ്റവും ഏളുപ്പത്തിൽ ചെയ്യാവുന്നതാണ്. ധാത്രിയിൽ രജിസ്റ്റർ ചെയ്യുേമ്പാൾ നിങ്ങളുടെ സ്വാബ് സ്വീകരിച്ച് അത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും പിന്നീട് അതുമായി യോജിക്കുന്ന ആവശ്യക്കാർ വരുേമ്പാൾ നിങ്ങളെ വിളിച്ച് അറിയിക്കുകയും ചെയ്യും. രോഗിയുള്ള സ്ഥലത്തെത്തി മജ്ജ നൽകാം. മജ്ജ ദാനം ചെയ്യുന്നതിനായി ശസ്ത്രക്രിയയോ മറ്റോ ആവശ്യമില്ല. ചെറിയ ഇഞ്ചക്ഷൻ നൽകി സൂചി വഴി മജ്ജ സ്വീകരിക്കും.
രണ്ടു മുതൽ മൂന്നു മണിക്കൂവെരയാണ് സമയമെടുക്കുക. ദാതാവിന് വേദനയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവുകയില്ല. ഒരാഴ്ച വിശ്രമത്തിനുശേഷം ഭാരമുള്ള ജോലികൾ ചെയ്യാം. ഒരു മാസത്തിനുള്ളിൽ ദാനം ചെയ്തത്ര മജ്ജ പുനരുൽപാദിപ്പിക്കപ്പെടുമെന്നും ഡോക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.