വേണം കരുതൽ; എലിപ്പനി മരണം, ഇരിങ്ങാലക്കുട നഗരസഭയിൽ അടിയന്തര യോഗം
text_fieldsഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ എലിപ്പനി മൂലം മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം. 12ാം വാര്‍ഡിലാണ് മുത്രത്തിപറമ്പില്‍ രാമകൃഷ്ണന് (60) എലിപ്പനിമൂലം മരിച്ചത്. പനി ബാധിച്ച് രാമകൃഷ്ണന് ആദ്യം ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച മരിച്ചു. രക്തം പരിശോധിച്ചതിന്റെ ഫലം ചൊവ്വാഴ്ച ലഭിച്ചപ്പോഴാണ് മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, മെഡിക്കല്‍ ഓഫിസര്മാര്മാര്, വെറ്ററിനറി ഡോക്ടര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷിക്കാരുടെ യോഗം വിളിക്കാനും വേണ്ട നിർദേശങ്ങൾ നൽകാനും കൃഷി ഓഫിസർമാരെ ചുമതലപ്പെടുത്തും.
വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് പശു വളർത്തലും മറ്റു സമാനമായ മേഖലകളിലും തൊഴിൽ ചെയ്യുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും തീരുമാനിച്ചു.
അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്കും ബോധവത്രണ ക്ലാസുകൾ നൽകും. കർഷകരുടെ യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുന്നതിന് താലൂക്ക് ഹോസ്പിറ്റൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദിനെ ചുമതലപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരസഭയിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.