ലോക പ്രമേഹദിനം: പഞ്ചാരവണ്ടിയുമായി സരസ്വതി ഹോസ്പിറ്റൽ
text_fieldsതിരുവനന്തപുരം: ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് പാറശ്ശാല സരസ്വതി ഹോസ്പിറ്റലിെൻറ ആഭിമുഖ്യത്തിൽ ശാസ്തമംഗലം, പാറശ്ശാല കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന പ്രമേഹ ബോധവത്കരണ പരിപാടിയായ പഞ്ചാരവണ്ടി സംഘടിപ്പിച്ചു.
ശാസ്തമംഗലത്ത് നടന്ന പഞ്ചാരവണ്ടിയുടെ ഫ്ലാഗ്ഒാഫ് മന്ത്രി ആൻറണി രാജു നിർവഹിച്ചു. ചടങ്ങിൽ ഡോ. അവിനാഷ്, അയിര ശശി, ശ്യാം കുമാർ, കുമാരപുരം രാജേഷ് എന്നിവർ പങ്കെടുത്തു. പാറശ്ശാലയിൽ നടന്ന പഞ്ചാരവണ്ടിയുടെ ഫ്ലാഗ്ഒാഫ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
പൊതുസമ്മേളനത്തിെൻറ ഉദ്ഘാടനവും നവീകരിച്ച ഹൃദയ ചികിത്സ വിഭാഗത്തിെൻറ ഉദ്ഘാടനവും ജി.ആർ. അനിൽ നിർവഹിച്ചു. പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സരസ്വതി ഹസ്തം നാലാം വാർഷികോദ്ഘാടനം മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും സിനിമ ഗാന രചയിതാവുമായ കെ. ജയകുമാർ, പ്രമേഹദിന സന്ദേശം ഡോ. എസ്.കെ. അജയ്യകുമാർ, സരസ്വതി അമ്മ ടീച്ചർ അനുസ്മരണം പാറശ്ശാല പത്മകുമാർ എന്നിവർ നിർവഹിച്ചു.
സൗജന്യ ഹൃദയ ചികിത്സ പദ്ധതിയായ -ഹൃദ്യത്തിെൻറ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എയും എമർജൻസി കാർഡിയാക് റസ്ക്യൂ ടീമിെൻറ ഉദ്ഘാടനം എം. വിൻസെൻറ് എം.എൽ.എയും നിർവഹിച്ചു. സരസ്വതി കിഡ്സ് ക്ലബ് ഉദ്ഘാടനം ഡോ. ബിന്ദു അജയ്യകുമാറും 'പ്രമേഹ അവബോധം ഗ്രാമങ്ങളിലൂടെ' പദ്ധതി ഉദ്ഘാടനം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ബെൻഡാർവിനും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.