തലച്ചോറിനേല്‍ക്കുന്ന ആഘാതങ്ങളെ കണ്ടില്ളെന്ന് നടിക്കരുതെന്ന് പഠനം
text_fieldsവാഷിംഗ്ടണ്‍: തലച്ചോറിനേല്‍ക്കുന്ന ആഘാതങ്ങളെ കണ്ടില്ളെന്ന് നടിക്കരുതെന്ന് ബോധ്യപ്പെടുത്തുന്ന പഠനം പുറത്ത്. ഫ്രൂട്ട് ഫൈ്ളസ്, എലി, മനുഷ്യ മസ്തിഷ്ക കോശങ്ങള്‍ എന്നിവയിലെ ഒരു പഠനമനുസരിച്ച് മസ്തിഷ്കാഘാതം, ന്യൂറോ ഡീജനറേറ്റീവ് (കോശനാശം കൊണ്ടുണ്ടാകുന്ന)രോഗങ്ങളിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
മസ്തിഷ്ക ക്ഷതത്തിന് ശേഷം കോശങ്ങളുടെ കേടുപാടുകള്‍ തടയുന്ന ചികിത്സകളുടെ വികാസത്തിന് ഈ കണ്ടുപിടുത്തം സഹായിക്കും. മസ്തിഷ്കാഘാതം, അമയോട്രോഫിക്ക് ലാറ്ററല്‍ സ്ക്ലിറോസിസ് (ALS), അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍ സണ്‍സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം. ആവര്‍ത്തിച്ചുള്ള മസ്തിഷ്കാഘാതം
ക്രോണിക് ട്രോമാറ്റിക് എന്‍സെഫലോപ്പതിയിലേക്ക് മാറും. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളുടെ ശരീര കോശങ്ങളില്‍ ടിഡിപി -43 എന്ന തന്മാത്ര കാണപ്പെടുന്നു. ഇതുതന്നെയാണ് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍ സണ്‍സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗികളിലും കാണുന്നത്.
ടിഡിപി -43 എന്ന തന്മാത്ര ന്യൂറോ ഡീജനറേഷന്‍്റെ അറിയപ്പെടുന്ന സൂചകമാണെങ്കിലും, ആവര്‍ത്തിച്ചുള്ള മസ്തിഷ്കാഘാതം തലച്ചോറിലെ ടിഡിപി -43യുടെ വളര്‍ച്ചയെ എങ്ങനെ ¤്രപാത്സാഹിപ്പിക്കുന്നുവെന്ന് അറിവായിട്ടില്ളെന്നും യുഎസ്. പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്‍റിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് എറിക് ആണ്‍ഡേഴ്സണ്‍ വിശദീകരിക്കുന്നു.
ഫ്രൂട്ട് ഫൈ്ളസിലുണ്ടാക്കിയ ആവര്‍ത്തിച്ചുള്ള മസ്തിഷ്ക ആഘാതം ടിഡിപി -43യുടെ വര്‍ധനവിന് കാരണമാകുമെന്ന് കണ്ടത്തെി. കുട്ടിക്കാലത്തുള്‍പ്പെടെയുള്ള വീഴ്ചകളെ ഗൗരവത്തില്‍ കാണണമെന്നാണ് ഈ പഠനം തെളയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.