മനുഷ്യ വിസർജത്തിൽനിന്നും തിരിച്ചറിഞ്ഞത് 54,118 തരം വൈറസുകളെ
text_fieldsബ്രിസ്ബെയ്ൻ: വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ചിന്ത മഹാമാരിയായ കോവിഡിനെക്കുറിച്ചായിരിക്കും. എന്നാൽ, ഈ സൂക്ഷ്മ പരാന്നഭോജികൾ വലിയ രീതിയിൽ നമ്മുടെ ശരീരത്തിലുണ്ട്, ഏറെയും കുടലിൽ. മനുഷ്യൻെറ കുടലിൽ 54,118 ഇനം വൈറസുകളെ ഗവേഷകർ തിരിച്ചറിഞ്ഞതായാണ് വാർത്ത. ഇവയിൽ 92 ശതമാനത്തെക്കുറിച്ചും നേരത്തെ അറിവില്ലായിരുന്നെന്നും നാച്വർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ജോയിൻറ് ജീനോം ഇൻസ്റ്റിറ്റ്യൂട്ടിലെയും സ്റ്റാൻഡ്ഫോർഡ് സർവകലാശാലയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 24 രാജ്യങ്ങളിൽനിന്ന് 11,810 പേരിൽനിന്നാണ് ഗവേഷണത്തിനായി മലം ശേഖരിച്ചത്.
ഈ വൈറസുകൾ ബാക്ടീരിയകളെ 'ഭക്ഷിക്കുന്നു', എന്നാൽ ഇവക്ക് മനുഷ്യകോശങ്ങളെ ആക്രമിക്കാൻ കഴിയില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഭക്ഷണം ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം തന്നെ ഈ സൂക്ഷ്മാണുക്കൾക്ക് മറ്റ് പല പ്രധാന റോളുകളും ഉണ്ട്. രോഗകാരികളായ ബാക്ടീരിയകളിൽ നിന്ന് ഇവ നമ്മെ സംരക്ഷിക്കുന്നു. കുട്ടികളായിരിക്കെ മുതൽ രോഗപ്രതിരോധ നിയന്ത്രണത്തിൽ ഇവ നിരന്തര പങ്ക് വഹിക്കുന്നുവെന്നാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.