കോവിഡിന് സ്വയം ചികിത്സ ചെയ്യുന്നത് ബ്ലാക് ഫംഗസിന് കാരണമാകുമെന്ന് വിദഗ്ധർ
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് വീട്ടിൽ സ്വയം ചികിത്സയെടുക്കുന്നത് ബ്ലാക് ഫംഗസിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. ഗുരുതരമല്ലാതെ കോവിഡ് ബാധിച്ചവർക്ക് വീട്ടിലിരുന്ന് ചികിത്സ തേടാമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പല രോഗികളും മരുന്നുകളുടെ അനന്തരഫലം അറിയാതെ സ്വയം ഉപയോഗിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ചില പ്രത്യേക മരുന്നുകളും സ്റ്റിറോയ്ഡുകളും ശരീരത്തിന്‍റെ പ്രതിരോധശേഷി കുറക്കുന്നു. ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെയുള്ള ഇത്തരം മരുന്നുകളുടെ ഉപയോഗം കോവിഡുമായി ബന്ധപ്പെട്ട മ്യൂക്കർ മൈക്കോസിസിന് കാരണമാകുന്നു. ഇത് അനാരോഗ്യത്തിനും കാരണമാകുന്നതു കൂടാതെ ചികിത്സാചെലവ് വർധിപ്പിക്കുന്നു.
കോവിഡ് പോസിറ്റീവാണെന്ന അറിയുന്നതോടെ പലരും ഡോക്ടറുട നിർദേശമില്ലാതെ തന്നെ സ്റ്റിറോയ്ഡുകൾ കഴിക്കുന്നത് പ്രതിരോധ ശക്തിയെ സാരമായി തകരാറിലാക്കുന്നുണ്ട്. ഇത് ബ്ലാക് ഫംഗസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.