മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിൻ: സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും പരീക്ഷണം നടത്തും
text_fieldsന്യൂഡൽഹി: വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്‍റെ പരീക്ഷണം വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. അവസാനഘട്ട പരീക്ഷണത്തിൽ നാൽപതിനായിരത്തോളം പേരെ വരെ പങ്കെടുപ്പിക്കേണ്ടിവരുമെന്നും ഇതിന് റെഗുലേറ്ററി ബോർഡിന്‍റെ അനുമതി ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലുള്ള വാക്സിനുകളൊക്കെയും കുത്തിവെപ്പിലൂടെ നൽകുന്നവയാണ്.
അതിനിടെ, റഷ്യൻ വാക്സിന്‍റെ അന്തിമഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ് ലബോറട്ടറി കഴിഞ്ഞ ദിവസം അറിയിച്ചു.
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 579 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.