Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightബൂസ്​റ്റർ ഡോസായി...

ബൂസ്​റ്റർ ഡോസായി കോവിഷീൽഡ്​; അനുമതി തേടി സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്

text_fields
bookmark_border
covishield
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ക്‌​സി​‍െൻറ മ​തി​യാ​യ ല​ഭ്യ​ത​യും കൊ​റോ​ണ വൈ​റ​സി​െൻറ പു​തി​യ വ​ക​ഭേ​ദ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ ബൂ​സ്​​റ്റ​ർ ഡോ​സാ​യി കോ​വി​ഷീ​ൽ​ഡ്​​ ന​ൽ​കാ​ൻ അ​നു​മ​തി ആ​വ​ശ്യ​െ​പ്പ​ട്ട്​ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്,​ ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​ക്ക്​ (ഡി.​സി.​ജി.​ഐ) മു​ന്നി​ൽ.

ബ്രി​ട്ട​‍െൻറ മെ​ഡി​സി​ൻ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​ഡ​ക്‌​ട്സ് റെ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി ബൂ​സ്​​റ്റ​ർ ഡോ​സാ​യി 'ആ​സ്​​​ട്ര സെ​ന​ക'​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്‌.​ഐ.​ഐ) ഗ​വ​ൺ​മെൻറ്​ ആ​ൻ​ഡ് റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് കു​മാ​ർ സി​ങ്​ പ​റ​ഞ്ഞു.

പ​ല രാ​ജ്യ​ങ്ങ​ളും വാ​ക്സി​നു​ക​ളു​ടെ ബൂ​സ്​​റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ട് ഡോ​സ് കോ​വി​ഷീ​ൽ​ഡ് ഉ​പ​യോ​ഗി​ച്ച രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​വ​ർ നി​ര​ന്ത​ര​മാ​യി ബൂ​സ്​​റ്റ​ർ ഡോ​സി​നാ​യി ത​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സി​ങ്​ അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞു.

കോവിഡ്​ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാൻ ആവശ്യമെങ്കിൽ കോവിഷീൽഡ് വാക്സിന്‍റെ ഒരു ബൂസ്റ്റർ ഡോസ് സാധ്യമാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും പുതിയ വൈറസിനെ കുറിച്ച് കൂടുതലറിയാൻ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്‌ഫോർഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ബൂസ്റ്റർ ഡോസായി പ്രവർത്തിക്കുന്ന ഒരു പുതിയ വാക്‌സിൻ ആറ് മാസത്തിനുള്ളിൽ ഞങ്ങൾ പുറത്തിറക്കിയേക്കാം.

കോവിഷീൽഡിന്‍റെ ഫലപ്രാപ്തി വളരെ ഉയർന്നതാണെന്നും ആശുപത്രി വാസത്തിനും മരണത്തിനുമുള്ള സാധ്യത വൻതോതിൽ കുറയ്ക്കുന്നുവെന്നും ലാൻസെറ്റ് ശാസ്ത്ര ജേണലിൽ റിപ്പോർട്ടുണ്ട്. ഒരു ബൂസ്റ്റർ ഡോസ് ആവശ്യമായി വരികയാണെങ്കിൽ ആവശ്യമായത്രയും ഡോസ് വാക്സിൻ ഞങ്ങളുടെ പക്കലുണ്ട്. 200 ദശലക്ഷം ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി തയാറാക്കിവെച്ചിട്ടുണ്ട് -അഡാർ പൂനാവാല എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വരാനിരിക്കുന്ന 10 വർഷത്തേക്ക് കൂടി നമ്മൾ തയാറെടുക്കേണ്ടതുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ എന്ന നിരക്കിൽ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരും. പുതിയ വകഭേദങ്ങൾക്കനുസരിച്ച് ബൂസ്റ്റർ ഡോസുകൾ ആവശ്യമായിവരും.

എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകി സുരക്ഷിതമാക്കുന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധയൂന്നേണ്ടത്. ബൂസ്റ്റർ ഡോസ് ആവശ്യമായി വരികയാണെങ്കിൽ അടുത്തവർഷം മുതൽ അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങാം.

കുട്ടികൾക്കായുള്ള കോവോവാക്സിന്‍റെ പരീക്ഷണം നടക്കുകയാണ്. ഇതുവരെയും പാർശ്വഫലമുണ്ടായിട്ടില്ല. ഏഴ് വയസിന് താഴെയുള്ള കുട്ടികളിൽ നല്ല ഫലമാണ് ലഭിച്ചത് -അഡാർ പൂനാവാല പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covishieldbooster dose
News Summary - serum institute seeks dcgi s approval for covishield as booster dose
Next Story