Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅട്ടപ്പാടിയിൽ ഏഴ്...

അട്ടപ്പാടിയിൽ ഏഴ് മാസമായ ആദിവാസി കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം

text_fields
bookmark_border
അട്ടപ്പാടിയിൽ ഏഴ് മാസമായ ആദിവാസി കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം
cancel

കോഴിക്കോട് : അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.

മന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനങ്ങളെല്ലാം കടലാസിലൊതുങ്ങിയെന്നാണ് അട്ടപ്പാടിയിലെ ആദിവാസകളുടെ ആക്ഷേപം. സർക്കാർ ഉത്തരവിലൂടെ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയെ താലൂക്ക് ആശുപത്രി ഉയർത്തി ഉത്തരവിറക്കിയെങ്കിലും ഒന്നും നടന്നില്ല. താലൂക്ക് പദവി ലഭിക്കുന്നതോടെ ആർദ്രം പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ആശുപത്രിക്ക് ലഭിക്കുമെന്നായിരുന്നു ഉറപ്പ് നൽകി. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിവരുന്ന ചെലവുകൾ കിഫ്ബി വഴിയും മറ്റ് പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന ചെലവുകൾ സംസ്ഥാനം ബജറ്റിൽ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കോട്ടത്തറ ആശുപത്രിയിൽ 100 പേരെ കടത്തിച്ചികിൽസിക്കുന്നുണ്ടെങ്കിലും 54 പേരെ കിടത്തി ച്ചികിൽസിക്കുന്നതിനുള്ള ജീവനക്കാരാണുണ്ടായിരുന്നത്. താലൂക്ക് ആശുപത്രിയായി ഉയർത്തി സ്ഥിരം സംവിധാനത്തിൽ വിദഗ്ധ ഡോക്ടർമാർ, നേഴ്സ്മാർ, മറ്റു ജീവനക്കാർ എന്നിവരുടെ സേവനം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. മൈനർ ആൻഡ് മേജർ ഓപ്പറേഷൻ തീയേറ്റർ, ലബോറട്ടറി, എക്സറേ, അൾട്ര സൗണ്ട് സ്കാനർ, ഫാർമസി തുടങ്ങിയ സേവനങ്ങൾ വിപുലീകരിക്കുമെന്നും അറിയിച്ചു. ഈ സൗകര്യങ്ങളെല്ലാം വരുമ്പോൾ ഗർഭിണികൾ അടക്കമുള്ളവർക്ക് വിദഗ്ധ ചികിത്സകാകയി ചുരം ഇറങ്ങേണ്ടി വരില്ലെന്ന ആശ്വാസത്തിലായിരുന്നു ആദിവാസികൾ.

എന്നാൽ, അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ഇപ്പോഴും ന്യൂമോണിയക്ക് ചികിൽസക്ക് സൗകര്യമില്ല. ആദിവാസികൾക്ക് പ്രത്യേക മുൻഗണനയോ പരിഗണനയോ ലഭിക്കാത്ത കോയമ്പത്തൂർ മെഡിക്കൽ കേളജിൽ രോഗിയെ അയച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ന്യൂമോണിയയുടെ ലക്ഷണങ്ങൾ ആരോഗ്യ ഫീൽഡ് വിഭാഗം കൃത്യമായി നേക്കിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കമായിരുന്നു.

രോഗികൾക്ക് വിദഗ്ധ ചികിൽസ നൽകാൻ ഇപ്പോഴും കോട്ടത്തറ ആശുപത്രിയിൽ സംവിധാനമില്ല. ആദിവാസി ഫണ്ട് വാങ്ങിയാണ് ആശുപത്രിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിലും നിലവിലെ നടത്തിപ്പ് ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയല്ല. ആദിവാസി ഫണ്ട് വലിയതോതിൽ കൊള്ളയടിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും ആദിവാസി മഹാസഭ നേതാവ് ടി. ആർ ചന്ദ്രൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attapadikottathara yribal hospitaltribal baby dies
News Summary - Seven-month-old tribal baby dies in Attapadi: Allegation of serious failure of health department
Next Story