Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightജീവനക്കാരുടെ കുറവ്;...

ജീവനക്കാരുടെ കുറവ്; ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു

text_fields
bookmark_border
ജീവനക്കാരുടെ കുറവ്; ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ   പ്രവർത്തനം താളംതെറ്റുന്നു
cancel
camera_alt

ആ​യ​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

ആ​യ​ഞ്ചേ​രി: നി​പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ഒ​മ്പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണി​ലാ​യ ആ​യ​ഞ്ചേ​രി​യി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​തെ ക​ട​മേ​രി​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ന്നു. മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന മൂ​ന്ന് ജെ.​പി എ​ച്ച്.​എ​ൻ, ഒ​രു ജെ.​എ​ച്ച്.​ഐ, ഒ​രു പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കാ​ട്ടി​ൽ മൊ​യ്തു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം നി​പ ബാ​ധി​ച്ച് മ​രി​ച്ച ആ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റ് തു​ട​ങ്ങി​യ ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്റീ​നി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ വൈ​കീ​ട്ട് ആ​റു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ.​പി. പ​രി​ശോ​ധ​ന ര​ണ്ടു വ​രെ​യാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്.

ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ൾ​ക്ക് പു​റ​ത്തു​പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ.​പി പ​രി​ശോ​ധ​ന സ​മ​യം ആ​റു​വ​രെ ല​ഭ്യ​മാ​കാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് നി​പ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ലെ വി​വ​ര​ശേ​ഖ​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട ചു​മ​ത​ല​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ ഉ​ട​ൻ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കാ​ട്ടി​ൽ മൊ​യ്തു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​യ​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​വി. കു​ഞ്ഞി​രാ​മ​ൻ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് സ​മ​ർ​പ്പി​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nipah 2023Ayanchery Family Health Centre
News Summary - Shortage of staff; of Ayanchery Family Health Centre Activity is disrupted
Next Story