അട്ടപ്പാടിയിൽ 200 പേർക്ക് അരിവാൾ രോഗം; ആദിവാസികളിൽ 80 ശതമാനത്തിനും പോഷകാഹാരക്കുറവ്
text_fieldsഅഗളി (പാലക്കാട്): അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ 200ഒാളം പേർക്ക് അരിവാൾ രോഗമുണ്ടെന്ന് ആരോഗ്യവകുപ്പിെൻറ റിപ്പോർട്ട്. അട്ടപ്പാടിയിലെ ആദിവാസികളിൽ 80 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വിളർച്ച ബാധിതരുടെ എണ്ണം വർധിക്കുന്നതാണ് ശിശുമരണങ്ങൾ ആവർത്തിക്കാൻ കാരണം.
അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉൾപ്പെടെ ബഹുതല പ്രവർത്തനം അനിവാര്യമാണ്. ഇൗ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം. പ്രശ്നത്തിെൻറ ഗൗരവം പരിഗണിച്ച് സംസ്ഥാന ആരോഗ്യവകുപ്പിലെ വിദഗ്ധർ അടുത്തദിവസം അട്ടപ്പാടിയിലെത്തും. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ നോഡല്‍ ഓഫിസറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ നിരീക്ഷിക്കാൻ മോണിറ്ററിങ് സമിതി രൂപവത്കരിക്കും.
അതേസമയം, അട്ടപ്പാടിയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആദിവാസികൾക്കായി വകയിരുത്തിയ ഫണ്ടുകൾ വലിയ അളവിൽ വകമാറ്റി ചെലവഴിച്ചതായി ആരോപണമുയർന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ ആദിവാസികൾക്ക് അനുവദിച്ച ഫണ്ടുകളാണ് വക മാറ്റിയത്.
192 ഊരുകളിൽ പ്രവർത്തിച്ചിരുന്ന സാമൂഹിക അടുക്കള നിലവിൽ പ്രവർത്തിക്കുന്നത് 110 ഊരുകളിൽ മാത്രമാണ്. ഭക്ഷണം പാചകം ചെയ്യാനായുണ്ടാക്കിയ താൽക്കാലിക ഷെഡുകൾ മഴയിൽ നശിച്ചുപോയെന്നാണ് അധികൃതർ പറയുന്നത്. ഗുണഭോക്താക്കളായ ആദിവാസി വിഭാഗക്കാർ പദ്ധതി മുടങ്ങിയതിനാൽ പട്ടിണിയിലായി. അംഗൻവാടികളിൽ നടത്തുന്ന പോഷകാഹാര വിതരണവും ഏറെ നാളുകൾ തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.