ഒമിക്രോണിന്‍റെ ബി.എ ടു വകഭേദം സിംഗപ്പൂരിൽ വർധിക്കുന്നു
text_fieldsസിംഗപ്പൂർ: ഒമിക്രോണിന്‍റെ ഉപവിഭാഗമായ ബി.എ ടു കേസുകൾ സിംഗപ്പൂരിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഇതുവരെ 198 ബി.എ ടു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 150 ബിഎ ടു കേസുകൾ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരിലും 48 കേസുകൾ സ്വദേശികളിലുമാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്‍റെ മറ്റൊരു ഉപവിഭാഗമായ ബിഎ വണിനെ അപേക്ഷിച്ച് ബിഎ ടു വിന് വ്യാപന ശേഷി കൂടുതലാണ്.
ബിഎ ടുവിന്‍റെ ജനിത ഘടനയെക്കുറിച്ചും സ്വഭാവസവിശേഷതകളെക്കുറിച്ചും ലോകാരോഗ്യ സംഘടന പഠനം നടത്തിവരികയാണ്. വൈറസുകൾ നിരന്തരം പരിണാമങ്ങൾക്ക് വിധേയമാകുന്നതിനാൽ ഇവയുടെ ജനിതക ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അനശ്ചിതത്വം ശാസ്ത്ര ലോകത്ത് നിലനിൽക്കുന്നുണ്ട്. മഹാമാരി തുടർന്നുകൊണ്ടിരിക്കുന്നതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബി.എടു അപകകാരിയാണോ എന്നതിന് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും യുകെ എച്ച്എസ്എ യുടെ കോവിഡ് ഇൻസിഡന്‍റ് ഡയറക്ടറായ ഡോ. മീര ചന്ദ് അഭിപ്രായപ്പെട്ടു.
ആശുപത്രികളിൽ തിരക്ക് കണക്കിലെടുത്ത് സൗകര്യങ്ങൾ വർധിപ്പിച്ചതായും അടിയന്തര നടപടികൾ സ്വീകരിച്ചതായും സിംഗപ്പൂർ നാഷണൽ യൂനിവേഴ്‌സിറ്റി ഹെൽത്ത് സിസ്റ്റം മേധാവി പറഞ്ഞു. ഇതുവരെ 50ലധികം രാജ്യങ്ങളിൽ ബി.എ ടു കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബി.എ ടു കേസുകളുടെ പഠനത്തിനായി 530 സാമ്പിളുകൾ ഇന്ത്യ ജി.ഐ.എസ്.എ.ഐ.ഡിയിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.