സൈനസൈറ്റിസ് പരിഹാരമെന്ത്
text_fieldsവളരെയധികം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. കഠിനമായ തലവേദന, തലയ്ക്ക്ഭാരം, മൂക്ക്, കണ്ണ്, കവിൾ എന്നിവിടങ്ങളിൽ ശക്തമായ വേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന വേദന ജീവിത നിലവാരത്തെ സാരമായി ബാധിക്കും. സൈനസൈറ്റിസ് ചികിൽസിച്ചു ഭേദമാക്കാൻ കഴിയുമോ? മിക്കവരെയും അലട്ടുന്ന ഈ ചോദ്യത്തിന് പരിഹാരങ്ങൾ നിർദേശിക്കുകയാണ് ദുമൈ മെഡിയോർ ആശുപത്രിയിലെ ഒട്ടോലറിംഗോളജി സ്പെഷ്യലിസ്റ്റ് ഡോ. കിഷോർ ചന്ദ്രപ്രസാദ്.
എന്താണ് സൈനസൈറ്റിസ്?
നമ്മുടെ മൂക്കിന് ചുറ്റുമായി കാണപ്പെടുന്ന വായു നിറഞ്ഞ പൊള്ളയായ അറകളാണ് സൈനസ്. ഇതിന്റെയുള്ളിലെ ആവരണത്തിനുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസ്. ജലദോഷം, വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസ്, അലർജികൾ, അന്തരീക്ഷത്തിലെ പൊടി തുടങ്ങിയവ കാരണങ്ങളാണ്. വളരെ സാധാരണമാണ് സൈനസ് അണുബാധ. അക്യൂട്ട്, ക്രോണിക് എന്നീ രണ്ടു തരങ്ങളിൽ കാണപ്പെടുന്ന അണുബാധ, രോഗികളിൽ കടുത്ത തലവേദനഉണ്ടാക്കും.കൂടുതലായിഅനുഭവപ്പെടുന്നത്ഉറക്കത്തിന്ശേഷംരാവിലെഎഴുന്നേൽക്കുമ്പോളായിരിക്കും.
ചികിൽസിച്ച് മാറ്റാം
കൃത്യമായ ചികിത്സയിലൂടെ സൈനസൈറ്റിസ് ഭേദമാക്കാമെന്ന് ഡോ. ചന്ദ്രപ്രസാദ് പറയുന്നു. വിശദമായ ശാരീരിക പരിശോധന, നേസൽ എൻഡോസ്കോപ്പി എന്നിവയിലൂടെ സൈനസൈറ്റിസിനെ വിലയിരുത്താം. നേസൽ എൻഡോസ്കോപ്പിയിലൂടെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് ലീക്കും സൈനസ് മൂലം കണ്ണിനു ചുറ്റുമുള്ള കോശങ്ങൾക്കുണ്ടാവുന്ന സങ്കീർണതകളും ചികിൽസിക്കാവുന്നതാണ്.
ഫ്രോണ്ടൽ, മാക്സില്ലറി, എത്മോയ്ഡ്, സ്ഫിനോയ്ഡ് എന്നീ നാല് തരത്തിലുള്ള സൈനസുകൾ ഉണ്ട്. ഫ്രോണ്ടൽ, സ്ഫിനോയ്ഡ് സൈനസുകൾ വിലയിരുത്താൻ പ്രയാസമാണ്. എന്നാൽ, നാല് സൈനസുകളെയും ഫലപ്രദമായി ചികിൽസിച്ചു ഭേദമാക്കാവുന്നതാണ്. രോഗലക്ഷണങ്ങൾ കുറയാത്ത ചില സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായേക്കാം. ഇതിന്റെ ആവശ്യകത സിടി സ്കാനിലൂടെ തീരുമാനിക്കും. എൻഡോസ്കോപ്പിക് രീതിയിൽ ചെയ്യുന്ന ശസ്ത്രക്രിയകൾ പുറമെ മുറിവുകൾ ഉണ്ടാക്കില്ല. ശ്വസന വ്യായാമങ്ങൾ ശീലിക്കുന്നത് സൈനസൈറ്റിസ് തടയാൻ സഹായിക്കും. എന്നാൽ, വിട്ടുമാറാത്ത സൈനസൈറ്റിസിന് വിദഗ്ധോപദേശം തേടേണ്ടതാണ്. നിങ്ങളുടെ സൈസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ദുബൈ മെഡിയോർ ആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിമെന്റ് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.