ദിവസവും 10 മണിക്കൂറിലേറെ ഇരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയത്തെ ഒന്ന് സൂക്ഷിച്ചോളൂ
text_fieldsഒരുപാട് നേരം ഇരിക്കുന്നത് വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കാര്യം കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അറിയാം. എന്നാൽ എല്ലാവരുടെയും ജോലിയിൽ കമ്പ്യൂട്ടർ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായതോടെ മണിക്കൂറുകളോളമാണ് നമ്മൾ ഇരുന്ന് ജോലി ചെയ്യുന്നത്. ദിവസം പത്ത് മണിക്കൂറിലധികം ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് പഠനം.
ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യം ഉൾപ്പെടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിച്ചേക്കാം. ഇത് ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾക്കുള്ള അപകടസാധ്യത വർധിപ്പിക്കും. ദിവസത്തിൽ 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് പിന്നീട് ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുമെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നു.
എല്ലാ ആഴ്ചയും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ ഹൃദയാഘാതവും ഹൃദയ സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. യുകെ ബയോ ബാങ്കിൽ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് വർഷം നീണ്ട പഠനത്തിൽ പങ്കെടുത്തവരിൽ അഞ്ച് ശതമാനം ആളുകളിൽ ഏട്രിയൽ ഫൈബ്രിലേഷൻ (ഹൃദയത്തിൻ്റെ മുകൾ അറകളിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾ) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം ആളുകൾക്ക് ഹൃദയസ്തംഭനം സംഭവിച്ചു. രണ്ട് ശതമാനം ആളുകളിൽ ഹൃദയാഘാതം ഉണ്ടായി. ഒരു ശതമാനത്തിൽ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇരിപ്പിനിടെ ഇൻട്രാ ആക്ടിവിറ്റി ബ്രേക്കുകൾ അല്ലെങ്കിൽ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീർഘനേരമുള്ള ഇരിപ്പ് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുൻപ് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.
നിവർന്ന് നിൽക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോഗ്യം മെച്ചപ്പെടും എന്നാൽ ഇരിക്കുമ്പോൾ ഇവ അയയുന്നു ദീർഘനേരം ഇരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും പേശികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് വർധിക്കാനും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.