പുകവലിക്കാർ സൂക്ഷിക്കുക; കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണപ്പെടാനും 50 ശതമാനം സാധ്യത
text_fieldsന്യൂയോർക്ക്: പുകവലി ശീലമാക്കിയവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാർക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്.
കോവിഡ് മൂലമുണ്ടാകുന്ന അപകടം കുറക്കാനും, അർബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധിയായ രോഗം എന്നിവ തടയാനും ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം പുകവലി ഉപേക്ഷിക്കലാണെന്ന് പുകയില വിമുക്ത അന്തരീക്ഷത്തിനായുള്ള ഡബ്ല്യു.എച്ച്.ഒയുടെ കാമ്പയിനുമായി ബന്ധപ്പെട്ട് ടെഡ്രോസ് അദാനം പറഞ്ഞു.
'പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം' എന്നതാണ് ഈ വർഷത്തെ കാമ്പയിൻ സന്ദേശം. സഹായം ആവശ്യമുള്ള ലക്ഷക്കണക്കിന് പുകയില ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. പുകവലി ഉപേക്ഷിക്കുന്നവർക്ക് പിന്തുണയും സഹായങ്ങളും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.