എസ്.എം.എ: അവബോധക്കുറവ് മരണനിരക്ക് കൂട്ടുന്നു
text_fieldsകൊടുങ്ങല്ലൂർ: പൂർണമായി പ്രതിരോധിക്കാൻ കഴിയുന്ന അസുഖമായിട്ടും മതിയായ ബോധവത്കരണത്തിെൻറ അഭാവമാണ് സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ചുള്ള മരണത്തിന് കാരണമാകുന്നതെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ. എസ്.എം.എ ബാധിതനായ പെരിന്തൽമണ്ണയിലെ ആറുമാസം പ്രായമായ മുഹമ്മദ് ഇംറാൻ കൂടി വിടപറഞ്ഞതോടെയാണ് ഈ രോഗം സംബന്ധിച്ച ആശങ്കയും ചർച്ചയും ശക്തമായത്.
എസ്.എം.എ ഉൾെപ്പടെ ജനിതകരോഗങ്ങൾ വരാതെ നോക്കാനുള്ള സംവിധാനങ്ങൾ മെഡിക്കൽ രംഗത്തുണ്ടെന്ന് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുൽ മജീദ് പറഞ്ഞു. രോഗം വരാൻ സാധ്യതയുള്ളവരെ തിരിച്ചറിയാൻ കഴിയും. തുടർച്ചയായി ഗർഭം അലസുന്നവർ, ബന്ധുക്കളിൽ ജനിതകരോഗമുള്ള കുഞ്ഞുങ്ങളുള്ളവർ, ജനിതകരോഗം മൂലം ആദ്യ കുഞ്ഞ് മരിച്ച ദമ്പതികൾ എന്നിവരിൽ പ്രീ ഇംപ്ലാേൻറഷൻ ജനിറ്റിക് പരിശോധന നടത്തിയാൽ ജനിതകരോഗങ്ങൾ കണ്ടെത്താം.
ഹീമോഫീലിയ, ഡുഷീൻ മസ്കുലാർ ഡിസ്ട്രോഫി, തലസീമിയ, ടേ-സാക് ഡിസീസ്, സിറോഡെർമോ പിഗ്മെേൻറാസ, സിട്രോലീമിയ, മാർഫാൻ സിൻഡ്രോം, കാർഡിയോമയോപ്പതി (ജനറ്റിക്), ഹണ്ടിങ്ടൺ സ്കോറിയ, എക്കോൺഡ്രോപ്ലാസിയ, ക്രോമസോം ട്രാൻസ്ലോക്കേഷൻസ് എന്നീ രോഗങ്ങൾ മൂലവും നിരവധി കുട്ടികൾ മരിക്കുന്നുണ്ട്. ഇവയെല്ലാം പി.ജി.ഡി പരിശോധനയിലൂടെ കണ്ടെത്താനുള്ള സംവിധാനം ക്രാഫ്റ്റ് ഹോസ്പിറ്റലിലുണ്ടെന്ന് ഡോ. അബ്ദുൽ മജീദ് പറഞ്ഞു പ്രീ ഇംപ്ലാേൻറഷൻ ജനിറ്റിക് പരിശോധനക്ക് മുമ്പ് ഇക്സി ചികിത്സയിലൂടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് ഗർഭപാത്രത്തിന് പുറത്ത് ബീജസങ്കലനം നടത്തി പത്ത് ഭ്രൂണങ്ങളെ സൃഷ്ടിക്കും.
ഭ്രൂണത്തിലെ കോശങ്ങളെ വേർതിരിച്ച് കൾച്ചർ ചെയ്ത് എസ്.എം.എ ജീനില്ലാത്ത ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് രീതി. ഇത്തരത്തിലുള്ള സുരക്ഷിത ഭ്രൂണങ്ങളെ ഭാവിയിലേക്ക് സംരക്ഷിക്കുകയും ചെയ്യാം. ഐ.വി.എഫ് ഇക്സി ചികിത്സയിലൂടെ ഭാവിതലമുറയെ ജനിതകരോഗങ്ങളിൽനിന്ന് വിമുക്തരാക്കാമെന്നും രോഗം വന്ന ശേഷമുള്ള ചികിത്സയേക്കാൾ വളരെയധികം ചെലവ് കുറവാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.