കോവിഡ് വാക്സിൻ സ്പുട്നിക് 5: മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലും
text_fieldsന്യൂഡൽഹി: ലോകത്തിലെ ആദ്യ കോവിഡ് പ്രതിരോധ വാക്സിനെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച സ്പുട്നിക് അഞ്ചിെൻറ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലും. ഈമാസം ഇന്ത്യയിലടക്കം പരീക്ഷണം നടത്തുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് മേധാവി കിറിൽ ദിമിത്രിയേവ് വെളിപ്പെടുത്തി.
സൗദി അറേബ്യ, യു.എ.ഇ, ഫിലിപ്പീൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളും പരീക്ഷണത്തിന് സമ്മതംമൂളിയിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിെൻറ വിവരങ്ങൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ പുറത്തുവിടുമെന്ന് ദിമിത്രിയേവ് വ്യക്തമാക്കി. വാക്സിൻ സംബന്ധിച്ച് റഷ്യയുമായി ചർച്ച നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരേത്ത വെളിപ്പെടുത്തിയിരുന്നു.
'സ്ഫുട്നിക് 5' കോവിഡിനെതിരെ ഫലപ്രദമാണെന്ന പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ശരീരത്തിൽ കൊറോണ വൈറസിനെതിരെ പ്രതിരോധഘടകം (ആൻറിബോഡി) സൃഷ്ടിക്കുന്നതിനൊപ്പം കാര്യമായ പാർശ്വഫലവും ഉണ്ടാക്കുന്നില്ലെന്നാണ് കണ്ടെത്തൽ. റഷ്യയിലെ രണ്ട് ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ച 76 പേരിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
അതിനിടെ, ഓക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള പ്രതിരോധ വാക്സിന് ഡേറ്റ സേഫ്റ്റി ആൻഡ് മോണിറ്ററിങ് ബോർഡിെൻറ അനുമതി ഇനിയും ലഭിച്ചിട്ടില്ല. അതിനാൽ, ഇന്ത്യയിലെ പരീക്ഷണം അനിശ്ചിതമായി നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.