സ്പുട്നിക് ലൈറ്റ് വാക്സിൻ റഷ്യയിലേക്ക് കയറ്റിഅയക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച റഷ്യയുടെ സിംഗിൾ ഡോസ് കോവിഡ് വാക്സിനായ സ്പുട്നിക് ലൈറ്റ് റഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതി. 40 ലക്ഷം ഡോസ് വാക്സിനാണ് കയറ്റിയയക്കുന്നത്. ഹിതറോ ബയോഫാർമ ലിമിറ്റഡാണ് ഇന്ത്യയിൽ ഈ വാക്സിൻ ഉൽപാദിപ്പിച്ചത്. എന്നാൽ രാജ്യത്ത് ഉപയോഗിക്കാൻ അനുമതി കിട്ടിയിട്ടില്ല.
റഷ്യയുടെ മറ്റൊരു വാക്സിനായ സ്പുട്നിക് ഫൈവ് നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ഇതിലെ ഘടകങ്ങൾ തന്നെയാണ് സ്പുട്നിക് ലൈറ്റിലുമുള്ളതെങ്കിലും ഇന്ത്യ ഇവിടെ ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ല. കോവിഡ് വാക്സിൻ ഉൽപാദനത്തിനായുള്ള റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടിലെ (ആർ.ഡി.ഐ.എഫ്) പങ്കാളിയാണ് ഹിതറോ ബയോഫാർമ ലിമിറ്റഡ്.
ഇവർ നിർമിക്കുന്ന വാക്സിന് ഇന്ത്യയിൽ അംഗീകാരം കിട്ടുന്നതു വരെ റഷ്യയിലേക്ക് കയറ്റിയയക്കാൻ അനുമതി നൽകണമെന്ന് റഷ്യൻ അംബാസഡർ നിക്കോളെ കുദസേവ് ആവശ്യപ്പെട്ടിരുന്നു.
സ്പുട്നിക് ഫൈവിെൻറ പത്തുലക്ഷം ഡോസും സ്പുട്നിക് ലൈറ്റിെൻറ 20 ലക്ഷം ഡോസുമാണ് ഹിതറോ ഉൽപാദിപ്പിച്ചത്. ആറുമാസം ഉപയോഗിക്കാതെ വെച്ചാൽ വാക്സിൻ ഉപയോഗശൂന്യമാകുമെന്ന ആശങ്കകൾക്കിടെയാണ് കയറ്റുമതിക്കുള്ള അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.