കോവിഡ് ബാധിതരിൽ എട്ട് മാസം വരെ ആൻറിബോഡികൾ നിലനിൽക്കുമെന്ന് പഠനം
text_fieldsറോം: കൊറോണ വൈറസിനെതിരായ ആൻറിബോഡികൾ കോവിഡ് ബാധിച്ചവരുടെ രക്തത്തിൽ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനിൽക്കുമെന്ന് ഇറ്റാലിയൻ ഗവേഷകർ. രോഗത്തിെൻറ കാഠിന്യം, രോഗികളുടെ പ്രായം, മറ്റു േരാഗലക്ഷണങ്ങൾ എന്നിവയൊന്നും ആൻറിബോഡി നിലനിൽക്കുന്നതിന് തടസ്സമായില്ലെന്നും മിലാനിലെ സാൻ റാഫേൽ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറ്റലിയിലെ ഐ.എസ്.എസ് നാഷനൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. കഴിഞ്ഞ വർഷം കോവിഡ് തുടങ്ങിയ സമയത്ത് അത്യാഹിത വിഭാഗത്തിൽ എത്തിയ 162 രോഗികളെയാണ് ഇവർ ഗവേഷണത്തിന് വിധേയരാക്കിയത്. ഇവരിൽനിന്ന് മാർച്ച്, ഏപ്രിൽ മാസങ്ങളിലും നവംബർ അവസാനവും രക്തസാമ്പിളുകൾ എടുത്തു. ഇതിൽ 29 പേർ പിന്നീട് മരിച്ചു.
രോഗനിർണയം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം മൂന്ന് രോഗികളിൽ ഒഴികെ ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായി. രോഗം ബാധിച്ച് ആദ്യ 15 ദിവസത്തിനുള്ളിൽ ആൻറിബോഡി ഉൽപാദിപ്പിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് കോവിഡിെൻറ പ്രശ്നങ്ങൾ കൂടുതലാകാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
സർവേയിൽ പങ്കെടുത്ത രോഗികളിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. ഇവരുടെ ശരാശരി പ്രായം 63 ആയിരുന്നു. ഇവരിൽ 57 ശതമാനം പേർക്കും രസ്തസമ്മർദ്ദം, പ്രമേഹം പോലുള്ള രോഗങ്ങൾ നേരത്തെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.