കോവിഡ് വാക്സിൻ ഇടവേള നീളുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം
text_fieldsതിരുവനന്തപുരം: കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കൂടുംതോറും പ്രതിരോധശേഷി വർധിക്കുമെന്ന് പഠനം. നാലുമുതൽ ആറാഴ്ചക്കിടെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച 102 പേരെയും 10 മുതൽ 14 ആഴ്‌ചകൾക്കിടയിലെ രണ്ടാം ഡോസെടുത്ത 111 പേരെയുമാണ് പഠനവിധേയമാക്കിയത്.
ആദ്യവിഭാഗത്തിൽ കണ്ടെത്തിയ ആൻറിബോഡി സാന്നിധ്യം 200 മുതൽ 220 വരെയായിരുെന്നങ്കിൽ ദീർഘമായ ഇടവേളയിൽ വാക്സിനെടുത്തവരിൽ 850 വരെയായിരുന്നു പ്രതിരോധ ഘടകത്തിെൻറ അളവ്.
അതേസമയം ഇടവേള വർധിക്കുന്തോറും കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നതാണ് വിലയിരുത്തൽ. രണ്ടാം ഡോസെടുത്ത് ഒരുമാസത്തിന് ശേഷം ആൻറി-സ്പൈക് ആൻറി ബോഡി പരിശോധനയിലൂടെയാണ് പഠനത്തിന് വിധേയമാക്കിയവരിലെ പ്രതിരോധശേഷി അളന്നത്. ആൻറിബോഡി സാന്നിധ്യം കൂടുംതോറും മികച്ച പ്രതിരോധശേഷി ദീർഘകാലം നിലനിൽക്കും.
എന്നാൽ ആദ്യ ഡോസ് മാത്രം സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസെടുത്തവരേക്കാൾ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ 12 മുതൽ 16 ആഴ്ചക്കിടെ കോവീഷീൽഡ് രണ്ടാം ഡോസെടുക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.