ഈ ഹർത്താലിനോട് സഹകരിച്ചാൽ ആരോഗ്യത്തിന് നല്ലത്
text_fieldsകണിച്ചാർ (കണ്ണൂർ): മലയോര ഗ്രാമമായ കണിച്ചാറിൽ ഞായറാഴ്ച നടക്കുന്ന ഹർത്താലിനോട് സഹകരിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ഹർത്താലിൽ പങ്കെടുക്കാത്തവരെ കൈകാര്യം ചെയ്യുമെന്നൊന്നും കരുേതണ്ട. ലോക പ്രമേഹ ദിനമായ നവംബർ 14ന് പഞ്ചസാര ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് കണിച്ചാർ ഗ്രാമപഞ്ചായത്ത്.
ഞായറാഴ്ച എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്കരിക്കുക, ഹോട്ടലുകളിൽ മധുരമില്ലാത്ത ചായ നൽകുക, കടകളിൽ പഞ്ചസാര വിൽക്കാതിരിക്കുക എന്നിങ്ങനെയാണ് തീരുമാനം. കടകളിലടക്കം ഇതു സംബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഹർത്താൽ വിളംബരവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പൗരസമിതി, വ്യാപാരി പ്രതിനിധികൾ പങ്കെടുത്തു. പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനാണ് വ്യത്യസ്തമായ ഈ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
പ്രമേഹ രോഗം മുൻകൂട്ടി കണ്ടുപിടിക്കുന്നതിനും പ്രതിരോധിക്കാനും സാധിക്കുക എന്നത് പ്രധാനമാണ്. അതിന് ജനങ്ങളെ പ്രാപ്തരാക്കണം. ഏതായാലും, വിവിധതരം ഹർത്താലുകൾക്ക് പേരുകേട്ട കേരളത്തിന് മാതൃകയായിരിക്കുകയാണ് കണിച്ചാറിലെ പഞ്ചസാര ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.