രോഗത്തെ അതിജീവിച്ചവർ അവബോധവുമായി സജീവം
text_fieldsകുവൈത്ത് സിറ്റി: രോഗചികിത്സയെ പോലെ പ്രധാനമാണ് രോഗം വരാതെ നോക്കലും അതിനായുള്ള ബോധവത്കരണ പരിപാടികളും. കുവൈത്തിൽ സ്തനാർബുദത്തെ അതിജീവിച്ചവർ ആ അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ബോധവത്കരണവുമായും രംഗത്തുണ്ട്. തങ്ങളുടെ അതിജീവന പോരാട്ടങ്ങൾ പങ്കുവെക്കുന്നതിനൊപ്പം രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇവർ സ്ത്രീകൾക്ക് അവബോധം നൽകുന്നു.
എല്ലാരംഗത്തും തങ്ങൾ ഇപ്പോൾ പൂർണകഴിവുള്ളവരാണെന്നും ഇവർ തെളിയിക്കുന്നു. കാൻസർ അവബോധത്തിനായുള്ള ദേശീയ കാമ്പയിനിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കസ്മ സ്പോർട്സ് ക്ലബ് ഹാളിൽ സ്തനാർബുദത്തിൽനിന്ന് കരകയറിയ വനിതകളുടെ ബാസ്കറ്റ് ബാൾ മത്സരവും സംഘടിപ്പിച്ചു. കമ്യൂണിറ്റി വികസനത്തിനായുള്ള വിമൻസ് വളൻററി അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം നടന്നത്. ആവേശപൂർവം നടന്ന മത്സരത്തിൽ നിരവധിപേർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.