താൻസനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയ ഇന്ന്
text_fieldsജിദ്ദ: താൻസനിയൻ സയാമീസ് ഇരട്ടകളായ ഹസൻ, ഹുസൈൻ കുഞ്ഞുങ്ങളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച നടക്കും. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ സംഘം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികളുടെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുക.
സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശാനുസരണം ആഗസ്റ്റ് 23നാണ് മെഡിക്കൽ വിമാനത്തിൽ താൻസനിയയിൽനിന്ന് സയാമീസുകളെ റിയാദിലെത്തിച്ചത്. കുട്ടികൾക്ക് രണ്ടുവയസ്സാണുള്ളത്. 13.5 കിലോഗ്രാം ഭാരവുമുണ്ട്.
മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഇരട്ടകൾ നെഞ്ചിെൻറ താഴ്ഭാഗം, ഉദരം, ഇടുപ്പ് എന്നിവ പങ്കിടുന്നുവെന്ന് തെളിഞ്ഞതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ ഏകദേശം 16 മണിക്കൂർ എടുക്കും. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽനിന്നുള്ള 35 കൺസൾട്ടൻറുമാരും വിദഗ്ധരും പങ്കെടുക്കും. കൂടാതെ നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫുകളുമുണ്ടാകും. താൻസനിയയിൽനിന്നുള്ള രണ്ടാമത്തെ കേസാണിതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.