കോവിഡിന് പിന്നാലെ യു.പിയിൽ സികയും; കാൺപൂരിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്തു
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 10 സിക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് മനസിലാക്കാൻ നിരീക്ഷണം ശക്തമാക്കിയതായും അവർ അറിയിച്ചു.
ആറു കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സമ്പർക്കപട്ടികയിലുള്ള നിരവധി പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.
ഇതുവരെ 645 സാമ്പിളുകൾ കിങ് ജോർജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലേക്ക് അയച്ചു. ഇതിൽ 253 സാമ്പിളുകൾ രോഗലക്ഷണമുള്ളവരിൽനിന്ന് ശേഖരിച്ചതാണെന്നും 103 എണ്ണം ഗർഭിണികളിൽ നിന്നാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊതുകു പരത്തുന്ന വൈറസാണ് സിക. വൈറസ് ബാധിച്ച കൊതുകുകളിൽനിന്ന് ൈവറസ് മനുഷ്യരിലേക്ക് പ്രവേശിക്കും. ഗർഭിണികളെയാണ് സിക വൈറസ് ബാധ രൂക്ഷമായി ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.