കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളിയാൽ കൊതുകു കടിയും കൂടും; ശരിയോ തെറ്റോ?
text_fieldsഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ. ജിനേന്ദ്ര ജെയ്ൻ പറയുന്നത്. രക്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, മറിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് കൊണ്ടാണ് കൊതുകു കടി കൂടാൻ കാരണം എന്നാണ് അദ്ദേഹം പറയുന്നത്.
മനുഷ്യരുടെയും മൃഗങ്ങളിലെയും ഉഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡ് കൊതുകുകൾ വളരെ ആകർഷിക്കും. കാർബൻഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന് പലകാരണങ്ങളുമുണ്ട്. ചിലയിടങ്ങളിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുമ്പോൾ അന്തരീക്ഷ താപനിലയും കൂടുന്നുവെന്നും ഡോക്ടർ പറയുന്നു.
കാർബൺഡൈ ഓക്സൈഡ് തിരിച്ചറിയാനുള്ള നെർവ് സെൽ കൊതുകുകൾക്ക് ഉണ്ടെന്നാണ് ഡോ. മല്ലിക മോത്തയുടെ അഭിപ്രായം. അതിനാൽ 30 അടി അകലെയായിരുന്നാൽ പോലും നമ്മുടെ ഉഛ്വാസവായുവിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് തിരിച്ചറിയാൻ അവക്ക് സാധിക്കുന്നു. ആരുടെ ഉഛ്വാസവായുവിൽ നിന്നാണോ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് അയാളെ കൊതുകുകൾകൂട്ടമായി ആക്രമിക്കുന്നു.-ഡോക്ടർ പറയുന്നു.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലം അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർധിക്കുന്നുവെന്നും ഡോക്ടർ വിലയിരുത്തി. അതുപോലെ മനുഷ്യരുടെയും മൃഗങ്ങളുടെയും വിയർപ്പും ചിലരുടെ തൊലിയും കൊതുകുകളെ ആകർഷിക്കുന്നു. അതുപോലെ ലാക്ടിക് ആസിഡ്, അമോണിയ എന്നിവയും കൊതുകുകളെ ആകർഷിക്കും. ഗർഭിണികളെയും കൊതുകുകൾ കൂടുതലായി കടിക്കുന്ന പ്രവണതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.