കേരളത്തിൽ കോവിഡ് വ്യാപനം; ക്ലസ്റ്ററുകൾ രൂപപെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഏറുന്നതിനൊപ്പം ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും വർധനവ്. ഗുരുതര രോഗികളുടെ എണ്ണം കൂടിയാൽ നേരിടാനായി മെഡിക്കൽ കോളജുകളുൾപ്പടെ ഒരുക്കം തുടങ്ങി. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ രംഗത്തുള്ളവർ നൽകുന്നത്.
കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറയുന്നു. പുതിയ സാഹചര്യത്തിൽ ക്ലസ്റ്ററുകൾ രൂപപെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് കേസുകളിൽ ഉണ്ടായ ഉയർച്ച ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. ആക്റ്റീവ് രോഗികളിൽ 10 ശതമാനം പേർക്കാണ് ആശുപത്രികളിൽ ചികിത്സ വേണ്ടി വരുന്നത്. മെഡിക്കൽ കോളജുകളിൽ എത്തുന്ന ഗുരുതര രോഗികളുടെ എണ്ണത്തിലും നേരിയ വർധനവ് പ്രകടമാകുന്നതായി അധികൃതർ പറയുന്നു.
രോഗപ്രതിരോധ ശേഷിയെ ഭേദിക്കുന്ന വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ദരും നൽകുന്നത്. മറ്റു രോഗങ്ങളുള്ളവർക്കും പ്രായമായവർക്കും പ്രത്യേക ജാഗ്രത. ഇപ്പോഴത്തെ വ്യാപനത്തിൽ കോവിഡ് വൈറസ് വകഭേദമാണോയെന്നതറിയാൻ ജിനോം പരിശോധനയാകും നിർണായകമാവുകയെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.