സ്പുട്നിക് വാക്സിൻ 91.6 ശതമാനം വരെ ഫലപ്രദമെന്ന് പഠനം
text_fieldsന്യൂഡൽഹി: ഔഷധ മേഖല നിയന്ത്രിക്കുന്ന ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ)യുടെ അംഗീകാരം ലഭിച്ചാൽ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിനായിരിക്കും റഷ്യയുടെ സ്പുട്നിക്. ഭാരത് ബയോടെക്കിെൻറ കോവാക്സിൻ, ഓക്സ്ഫഡ്-ആസ്ട്ര സെനക സംരംഭം വികസിപ്പിച്ച കോവിഷീൽഡ് എന്നിവയാണ് ഇപ്പോൾ ഉപയോഗിച്ചു വരുന്നത്.
ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ നിർമിക്കുന്ന കമ്പനി ഡോ. റഡ്ഡീസാണ്. ആഗോള തലത്തിൽ തന്നെ മൊഡേണ, ഫൈസർ എന്നിവയുടേത് കഴിഞ്ഞാൽ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ വാക്സിൻ ഇതാണെന്ന് വിദഗ്ധർ പറയുന്നു. 91.6 ശതമാനം വരെ ഫലപ്രദം. രണ്ടു ഡോസ് വാക്സിന് 10 ഡോളറിനടുത്താണ് അന്താരാഷ്ട്ര വിപണിയിൽ വില.
സ്പുട്നിക്കിെൻറ അടിയന്തര ഉപയോഗം അനുവദിക്കാൻ ഡോ. റഡ്ഡീസ് ഫെബ്രുവരി 19ന് അപേക്ഷിച്ചിരുന്നു. ഇന്ത്യയിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. പല പ്രായത്തിലുള്ള 1600 പേരിൽ പരീക്ഷിച്ചു. പല സംസ്ഥാനങ്ങളും വാക്സിൻ ക്ഷാമം നേരിടുന്നതിനിടയിൽ സ്പുട്നിക് വാക്സിെൻറ അനുമതി വേഗത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.