പത്തനംതിട്ടയിൽ 569 എച്ച്.ഐ.വി ബാധിതർ; ഒരുവർഷത്തിനിടെ 11 പേർ മരിച്ചു
text_fieldsപത്തനംതിട്ട: ജില്ലയിൽ ആകെ എച്ച്.ഐ.വി ബാധിതർ 569. 2020 ഡിസംബർ മുതൽ 2021 നവംബർ വരെ 11 പേർ മരിച്ചു. കഴിഞ്ഞ വർഷം പുതിയ നാലു കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എച്ച്.ഐ.വി ബാധിതർക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകി വരുന്നതായി ഡി.എം.ഒ അറിയിച്ചു. ജില്ല പഞ്ചായത്ത് 338 പേർക്ക് പോഷകാഹാര കിറ്റും നൽകുന്നുണ്ട്. ലോക എയ്ഡ്സ് ദിനാചരണത്തിെൻറ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച െവെകീട്ട് 5.30 ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ദീപംതെളിക്കും. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ പ്രധാന ആശുപത്രികളിലും, വിവിധ സ്ഥലങ്ങളിലും ദീപം തെളിക്കൽ നടക്കും. ഡിസംബർ ഒന്നിന് രാവിലെ പത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കുന്ന എയ്ഡ്സ് ദിനാചരണ പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.