പനി പലവിധം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്, സ്വയം ചികിത്സ പാടില്ല, വൈദ്യസഹായം തേടണം;
text_fieldsഅടിമാലി: മഴ കനത്തതോടെ വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യമാണെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ്.
പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. ആയിരത്തിലേറെപ്പേരാണ് ഓരോ ദിവസവും പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്.
ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ ബാധിക്കാതിരിക്കാൻ ജലസ്രോതസ്സുകൾ മലിനമാകാതെ നോക്കണം. കഴിഞ്ഞ വർഷത്തേക്കാൾ ഡെങ്കിപ്പനി കേസുകൾ കുറവാണെങ്കിലും ജാഗ്രത തുടരണം. മലയോര ഭാഗങ്ങളിലും നഗരമേഖലകളിലും ഡെങ്കിപ്പനി കേസുകൾ കൂടുന്നുണ്ട്. സാഹചര്യമുള്ളവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം.
ചിക്കൻപോക്സ് കേസുകൾ ഇത്തവണ കൂടുതലാണ്. ചെള്ളുപനി തലച്ചോറിനെ ബാധിച്ച് അപൂർവമായെങ്കിലും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ന്യൂമോണിയയും ഉണ്ടാവാം. തുടർച്ചയായി പനി വരുമ്പോൾ ചികിത്സ തേടണം. അന്നദാനം, വിവിധ ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയും ആവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.