മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡച്ച് ഗവേഷകർ
text_fieldsമനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയതായി ഡച്ച് ഗവേഷകർ. പഠനത്തിനായി പരിശോധിച്ച 77 ശതമാനം പേരിലും രക്തത്തിൽ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയത് ആശങ്കയുണർത്തുന്നതാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 22 പേരിലാണ് പഠനം നടത്തിയത്.
ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലേക്ക് കയറുന്നുണ്ടെന്നാണ് പഠനം കാണിക്കുന്നതെന്നും ഈ പഠനത്തെ ഗൗരവമായി പരിഗണിക്കണമെന്നും ആംസ്റ്റർഡാമിലെ ഇക്കോടോക്സിക്കോളജി പ്രൊഫസർ ഡിക്ക് വെതാക്ക് പറഞ്ഞു.
പോളിപ്രൊപ്പിലിൻ, പോളിസ്റ്റൈറൈൻ, പോളിമീഥൈൽ മെതാക്രിലേറ്റ്, പോളിത്തിലീൻ, പോളിത്തിലീൻ ടെറഫ്താലേറ്റ് എന്നിങ്ങനെ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ കണികകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
പഠനം നടത്തിയ 22 പേരുടെ രക്തസാമ്പിളുകളിൽ 17 എണ്ണത്തിലും പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിട്ടുണ്ട്.
പാക്കിങിന് ഉപയോഗിക്കുന്ന പോളിത്തിലീൻ ടെറഫ്താലേറ്റ്, വീട്ടുപകരണങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കായ പോളിസ്റ്റിറീൻ, പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിത്തിലീൻ തുടങ്ങിയ പ്ലാസ്റ്റിക്കുകളാണ് പ്രധാനമായും രക്തത്തിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.