മൂന്നു ദിവസത്തെ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം.
വാക്സിേനഷൻ യജ്ഞത്തിൻെറ ഭാഗമായി കണ്ടെയിൻമെൻറ് സോണുകളില്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നുണ്ട്. ഗ്രാമീണ മേഖലകളിലടക്കം പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് നിര്‍ദേശം.
നാല് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് പുതുതായി എത്തി. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഒരു ദിവസം 40,000 ഡോസ് വാക്സിന്‍ വിതരണം നടത്തും. മറ്റ് ജില്ലകളില്‍ 25,000 ഡോസ് വാക്സിനും വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.
സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ഒരു ലക്ഷം ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.