ഇന്ത്യയിൽ അർബുദ മരണങ്ങൾ കൂടുന്നതായി പഠനം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ അർബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠനം. രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) ശാസ്ത്രജ്ഞർ ആണ് രോഗനിർണയത്തെത്തുടർന്ന് രാജ്യത്തെ അഞ്ചിൽ മൂന്നുപേരും അകാലമരണം നേരിടുന്നുവെന്ന മുന്നറിയിപ്പ് നൽകിയത്. ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി എന്ന സംരംഭത്തിൽ നിന്നുള്ള കണക്കുകൾ ഉപയോഗിച്ച് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട അകാല മരണനിരക്ക് 64.8 ശതമാനമാണെന്ന് കണ്ടെത്തി. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ് റീജ്യണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ’യിൽ ആണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.
സ്ത്രീകളുടെ അസന്തുലിതമായ കാൻസർ മരണനിരക്കും ഇവരുടെ പഠനം വെളിപ്പെടുത്തി. കാൻസർ മരണങ്ങൾ സ്ത്രീകളിൽ പുരുഷന്മാരേക്കാൾ വേഗത്തിൽ വർധിക്കുന്നു. പുരുഷൻമാരിൽ പ്രതിവർഷം 1.2 ശതമാനത്തിനും 2.4 ശതമാനത്തിനും ഇടയിലാണെങ്കിൽ സ്ത്രീകളിൽ ഇത് പ്രതിവർഷം 1.2 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലണ്. ഇന്ത്യയിലെ ഉയർന്ന കാൻസർ മരണനിരക്ക്, വൈകിയുള്ള രോഗനിർണയം, യഥാസമയം ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള വെല്ലുവിളികൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഡോക്ടർമാർ ഇത് വിശദീകരിച്ചത്.
വൈകിയ രോഗനിർണയം, ചികിത്സ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട്, വലിയ മെട്രോകളിൽ മാത്രം കാൻസർ വിദഗ്ധരുടെ കേന്ദ്രീകരണം എന്നിവ ഇന്ത്യയിലെ യാഥാർത്ഥ്യങ്ങളാണെന്ന് കാൻസർ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ പ്രസിഡന്റും ഓങ്കോസർജനുമായ രാജേന്ദ്ര ടോപ്രാനി പറഞ്ഞു. ഓരോന്നും ഉയർന്ന മരണനിരക്കിലേക്ക് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാൻസർ മൂലമുള്ള ഇന്ത്യയിലെ അകാല മരണങ്ങളുടെ എണ്ണം 2000ൽ 490,000ൽ നിന്ന് 87 ശതമാനം വർധിച്ച് 2022ൽ 917,000 ആയി ഉയർന്നുവെന്ന് ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
സ്ത്രീകളിൽ സ്തനാർബുദം ഏറ്റവും വ്യാപകമായ തുടരുന്നു. ഇത് പുതിയ കേസുകളിൽ 13.8 ശതമാനത്തിനും സംഭാവന ചെയ്യുന്നു. ഓറൽ (10.3 ശതമാനം), സെർവിക്കൽ (9.2 ശതമാനം), ശ്വസനാർബുദം (5.8 ശതമാനം), അന്നനാളം (5 ശതമാനം), വൻകുടൽ (5 ശതമാനം). ശ്വാസകോശം, ശ്വാസനാളം എന്നിവയുടെ അർബുദത്തെ ശ്വാസകോശ അർബുദമായി തരംതിരിക്കുന്നു. ശ്വാസകോശ, അന്നനാള കാൻസറുകൾക്ക് അസാധാരണമായ ഉയർന്ന മരണനിരക്ക് ഉണ്ട്. 100 പുതിയ രോഗനിർണയങ്ങളിൽ 93 പേരും മരണപ്പെടുന്നു.
ഇന്ത്യയിൽ വർധിച്ചുവരുന്ന കാൻസർ നിരക്കിനെ നേരിടാൻ ലക്ഷ്യാധിഷ്ഠിതമായ ഇടപെടലുകളുടെ ആവശ്യകതയെ കണ്ടെത്തലുകൾ അടിവരയിടുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐ.സി.എം.ആറിലെ ഗൈനക്കോളജിസ്റ്റും പ്രിവന്റിവ് ഓങ്കോളജിസ്റ്റുമായ കവിത ധനശേഖരൻ പറഞ്ഞു.
കുട്ടികളിലെ ഏറ്റവും സാധാരണമായ അർബുദമാണ് ലുക്കീമിയ. 41 ശതമാനം കേസുകളും മസ്തിഷ്ക കാൻസർ (13.6 ശതമാനം), നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ (6.4 ശതമാനം) എന്നിവയാണ്. ആൺകുട്ടികളിൽ 43 ശതമാനവും പെൺകുട്ടികളിൽ 38 ശതമാനവും രക്താർബുദമാണ് മരണത്തിന്റെ പ്രധാന കാരണം. മറ്റൊന്ന് മസ്തിഷ്ക കാൻസറാണ്. ആൺകുട്ടികളിൽ 16 ശതമാനവും പെൺകുട്ടികളിൽ 17 ശതമാനവും ആണ് ഇതന്റെ മരണനിരക്ക്. പ്രതിവർഷം 704,000 പുതിയ കാൻസർ രോഗികളും 484,000 കാൻസർ മരണങ്ങളും മധ്യവയസ്കരായ ആളുകളാണ്. ഇത് രാജ്യത്തെ കാൻസർ കേസുകളുടെയും മരണനിരക്കിന്റെയും പകുതിയോളം വരും.
313,000 പുതിയ കാൻസർ കേസുകളും 235,000 കാൻസർ മരണങ്ങളും പഴയ (ജറിയാട്രിക്) ആളുകൾക്ക് കാരണമാകുന്നു. പുതുതായി രോഗനിർണയം നടത്തിയ 100 കേസുകളിൽ 75 മരണങ്ങൾ. വരുന്ന രണ്ട് ദശാബ്ദങ്ങളിൽ ഇന്ത്യയിലെ ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് കാൻസറുമായി ബന്ധപ്പെട്ട മരണനിരക്ക് പ്രതിവർഷം രണ്ട് ശതമാനം വർധിക്കുന്നുവെന്നും വിശകലനം സൂചിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.