ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ടുപേർക്ക്
text_fieldsന്യൂഡൽഹി: ലോകത്തിെൻറ പുതിയ ആശങ്കയായി മാറിയ കോവിഡ് വൈറസിെൻറ ഒമിക്രോൺ വകഭേദം ഇന്ത്യയിലും എത്തി. കർണാടകയിൽ ബംഗളൂരുവിലാണ് രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ 30ാമത്തെ രാജ്യമാണ് ഇന്ത്യ. പരിഭ്രാന്തിയുടെ ആവശ്യമില്ല, സാമൂഹിക അകലം പാലിക്കുന്നതിൽ ജാഗ്രതയാണ് വേണ്ടതെന്ന് വിവരം വെളിപ്പെടുത്തിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.
ഒമിക്രോൺ ബാധ സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ സ്വകാര്യത പരിഗണിച്ച് പുറത്തു വിട്ടിട്ടില്ല. സമ്പർക്കപട്ടിക തയാറാക്കി, അവരെ പിന്തുടർന്ന് പരിശോധനകൾ നടത്തിവരുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രണ്ടു പേർക്കും തീവ്രലക്ഷണങ്ങളില്ല. ലഘുവായ വൈറസ് ബാധയാണ്.
ഒമിക്രോൺ കണ്ടെത്തിയെന്നു കരുതി ഉടൻ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും നിതി ആയോഗിെൻറ ആരോഗ്യ വിഭാഗം മേധാവി ഡോ. വി.കെ. പോൾ വ്യക്തമാക്കി. പുതിയ കോവിഡ് വകഭേദം മാരകമാണെന്ന് കണ്ടെത്തിയിട്ടില്ല. അഞ്ചിരട്ടി വ്യാപന ശേഷിയാണ് ആശങ്ക സൃഷ്ടിക്കുന്നത്- അദ്ദേഹം വിശദീകരിച്ചു. ഒഴിഞ്ഞു പോകുന്നുവെന്നു കരുതിയ കോവിഡ്കാല നിയന്ത്രണങ്ങൾ വിവിധ രാജ്യങ്ങൾ വീണ്ടും ഏർപ്പെടുത്തിവരുകയാണ്.
ഇന്ത്യയിലും സമീപ ദിവസങ്ങളിൽ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തും. ഇതിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ, ചണ്ഡിഗഢ് വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് വന്നിറങ്ങിയതിൽ ഡസനിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.