Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഉ​ള്ളാ​ട് ക​ൾ​ച​റ​ൽ...

ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ് യോ​ഗ ജ​ന​കീ​യ​മാ​ക്കാ​ൻ

text_fields
bookmark_border
Ullad Cultural and Health Community Association,
cancel
camera_alt

അ​മ​ര​മ്പ​ലം ഉ​ള്ളാ​ട് ഓ​പ​ൺ ജി​മ്മി​ലെ യോ​ഗ പ​രി​ശീ​ല​നം

ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം ന​ല്ലൊ​രു സം​സ്കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​മ​ര​മ്പ​ല​ത്ത് ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി യോ​ഗ കൂ​ട്ടാ​യ്മ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യ പ്ര​മേ​ഹ​ത്തെ യോ​ഗ തെ​റ​പ്പി​യി​ലൂ​ടെ​യും ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യും വ​രു​തി​യി​ലാ​ക്കാ​മെ​ന്നാ​ണ് പ​രി​ശീ​ല​നം​കൊ​ണ്ടു​ള്ള ഗു​ണം. നി​ര​വ​ധി പേ​രാ​ണ് യോ​ഗ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്. ക​പാ​ല ഭാ​തി, ഭു​ജം​ഗാ​സ​നം, ധ​നു​രാ​സ​നം, ശ​ല​ഭാ​സ​നം, അ​ര്‍ധ മ​ത്സ്യ​ന്ദ്രാ​സ​നം, നാ​ഡീ​ശോ​ധ​ന പ്രാ​ണാ​യാ​മം, ജാ​നു ശി​രാ​സ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​മേ​ഹ​ത്തി​ന് പ​രി​ഹാ​ര​മാ​യി പ്ര​ധാ​ന​മാ​യും നി​ർ​ദേ​ശി​ക്കു​ന്ന യോ​ഗാ​സ​ന​ങ്ങ​ൾ.

2010ലാ​ണ് പ​രി​ശീ​ല​ക​ൻ ഐ​സ​ക് എം. ​മു​ട്ട​ത്തേ​ട്ടി​ൽ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി പൂ​ക്കോ​ട്ടും​പാ​ട​ത്ത് പ​ത​ഞ്ജ​ലി യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ആ​ളു​ക​ൾ ന​ന്നേ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രു​ണ്ട് കൂ​ട്ടാ​യ്മ​യി​ൽ. പ്ര​മേ​ഹ​ത്തെ കൂ​ടാ​തെ ആ​സ്ത്മ, അ​ല​ർ​ജി, നാ​ഡീ​രോ​ഗ​ങ്ങ​ൾ, ടെ​ൻ​ഷ​ൻ, വി​ഷാ​ദം തു​ട​ങ്ങി​യ​വ​ക്കും യോ​ഗ​യി​ലൂ​ടെ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

അ​മ​ര​മ്പ​ലം ഉ​ള്ളാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ളി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ ഓ​പ​ൺ ജിം ​തു​റ​ന്ന​തോ​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ അ​ഞ്ചോ​ടെ വ്യാ​യാ​മ​മു​റ​ക​ളു​ടെ ഭാ​ഗ​മാ​യ ക​ളി​ക​ളും ഞാ​യ​റാ​ഴ്ച യോ​ഗ പ​രി​ശീ​ല​ന​വും ന​ൽ​കി​വ​രു​ന്നു. യോ​ഗ ക​മ്പോ​ള​വ​ത്ക​രി​ക്കു​ന്ന കാ​ല​ത്ത് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജ​ന​കീ​യ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കൂ​ട്ടാ​യ്മ. അ​ധ്യാ​പ​ക​രും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​ത​ര ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മെ​ല്ലാം അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യോ​ഗ​പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​ത്.

മാ​ത്ര​മ​ല്ല, യു​വ​ജ​ന​ങ്ങ​ളി​ൽ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം കൈ​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം മ​റ്റു അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടാ​നും പ​രി​ശീ​ല​ന​ത്തി​നാ​വു​ന്നു​ണ്ട്. പ​ര​സ്പ​രം പ​ങ്കു​വെ​ക്ക​ലി​ലൂ​ടെ സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ച്ച് വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു കു​ടും​ബ​ത്തി​ൽ ഒ​ത്തു​ചേ​രു​ന്ന ‘പ​ത​ഞ്ജ​ലി സ്നേ​ഹ​സം​ഗ​മം’ എ​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​വ​രു​ന്നു.

‘വ്യാ​യാ​മം ചെ​യ്യൂ, ജീ​വി​ത​ശൈ​ലി മാ​റ്റൂ, കൂ​ടെ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളും’ മു​ദ്രാ​വാ​ക്യ​വു​മാ​യി സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള ക്ല​ബു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, മ​റ്റ് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്ത് യോ​ഗ പ​രി​ശീ​ല​നം, ബോ​ഡി ഫി​റ്റ്ന​സ് ട്രെ​യി​നി​ങ്, ബ്രീ​ത്തി​ങ് എ​ക്സ​ർ​സൈ​സ് തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കൂ​ട്ടാ​യ്മ. ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി യോ​ഗ കൂ​ട്ടാ​യ്മ​യു​ടെ പ​രി​ശീ​ല​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ബ്ദു​ൽ ഹ​മീ​ദ് ല​ബ്ബ (ചെ​യ​ർ​മാ​ൻ), പി.​എം. ബി​ജു മോ​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ), എം. ​ഐ​സ​ക് (ക​ൺ​വീ​ന​ർ), വി.​കെ. ബി​നു, ടി. ​ര​മേ​ശ് (ജോ. ​ക​ൺ) എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YogaDiabetesHealth fitnessUllad Cultural and Health Community Association
News Summary - Ullad Cultural and Health Community Association is alive To popularize yoga
Next Story