35 വയസിൽ താഴെയുള്ളവർ ഗർഭപാത്രം നീക്കം ചെയ്യുന്നത് വർധിക്കുന്നു; വിവരം തേടി കേന്ദ്രം
text_fieldsന്യൂഡൽഹി: 35 വയസിൽ താഴെയുള്ളവരിൽ ഗർഭപാത്രം നീക്കംെചയ്യുന്ന ശസ്ത്രക്രിയ വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതേകുറിച്ച് സംസ്ഥാന സർക്കാറുകളിൽ നിന്നാണ് വിവരം ശേഖരിക്കുന്നത്. ദേശീയ കുടുംബാരോഗ്യസർവെ പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 3.3 ശതമാനത്തിന്റെ വർധനയാണ് ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയിലുണ്ടായിരിക്കുന്നത്. ക്രമരഹിതമായ രക്തസ്രാവം, ഗർഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡുകൾ തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരമായാണ് പൊതുവെ ഈ ശസ്ത്രക്രിയ നിർദേശിക്കുന്നത്.
ദേശീയ ആരോഗ്യസംഘടനയുടെ 2019-ലെ കണക്ക് പ്രകാരം ഗർഭപാത്രം ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ ശരാശരിപ്രായം 34 ആണ്. ജർമനി,യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 44-59 വയസിനിടയിലാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ശസ്ത്രക്രിയകളിൽ 67.7 ശതമാനവും നടക്കുന്നത് സ്വകാര്യആശുപത്രികളിലാണ്. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ഗർഭപാത്രം നീക്കം ചെയ്യലല്ലെന്നും മറിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആരോഗ്യരംഗത്തെ പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.