കോവാക്സിൻ അംഗീകാരം; ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടക്കുന്നുണ്ടെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവാക്സിനെ സംബന്ധിച്ചും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരത്തെ സംബന്ധിച്ചും നിലനില്‍ക്കുന്ന അവ്യക്തത മാറ്റിക്കിട്ടാന്‍ ജി.സി.സി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്ന് കേന്ദ്രം. മലയാളികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി നൽകിയ നിവേദനത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ക്ഷേമം ഉറപ്പുവരുത്താനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള പരിശ്രമം തുടരുമെന്നും മന്ത്രി ഉറപ്പുനൽകിയതായി എന്‍.കെ. പ്രേമചന്ദ്രന് അറിയിച്ചു. കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും െറസിഡൻറ് വിസ ഉള്ളവര്‍ക്കായി ക്വാറൻറീൻ വ്യവസ്ഥയോടെ പ്രവേശനം ആരംഭിച്ചിട്ടുണ്ട്. നിലവിലെ വ്യവസ്ഥകള്‍ക്ക് ഇളവു വരുത്തുന്നതിനുളള ചര്‍ച്ച തുടരുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.