കോവിഡ് വാക്സിൻ പുരോഗതി പങ്കുവയ്ക്കാൻ വെബ് പോർട്ടലുമായി കേന്ദ്രം
text_fieldsഡൽഹി: കോവിഡ് വാക്സിൻ വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ പ്രാദേശികമായും ലോകതലത്തിലും ഈ രംഗത്ത് കൈവരിച്ച പുരോഗതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന വെബ് പോർട്ടൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച ആരംഭിച്ചു. ഇന്ത്യൻ കൗൺസൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വികസിപ്പിച്ചെടുത്ത 'വാക്സിൻ വെബ് പോർട്ടൽ', 'നാഷണൽ ക്ലിനിക്കൽ രജിസ്ട്രി ഫോർ കോവിഡ് -19' എന്നിവ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനാണ് പുറത്തിറക്കിയത്.
രോഗത്തിെൻറ അടയാളങ്ങളും ലക്ഷണങ്ങളും, ലബോറട്ടറി പരീക്ഷണങ്ങളുടെ വിവരങ്ങളുമെല്ലാം നാഷണൽ ക്ലിനിക്കൽ രജിസ്ട്രി ഫോർ കോവിഡിൽ ശേഖരിക്കും. 'രോഗത്തിെൻറ തീവ്രത പ്രവചിക്കുന്നതിനും രോഗികളിലെ പരീക്ഷണ ഫലങ്ങൾ ശേഖരിക്കാനുമുള്ള ഉപകരണമായി പോർട്ടൽ പ്രവർത്തിക്കും'-ഐസിഎംആർ പ്രസ്താവനയിൽ പറഞ്ഞു. കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ശ്രമങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാകും.
വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാൻ vaccine.icmr.org.in വെബ്സൈറ്റ് സന്ദർശിക്കാം.'വാക്‌സിൻ വികസനം, ക്ലിനിക്കൽ ട്രയലുകൾ എന്നിവ സംബന്ധിച്ച ഉപയോഗപ്രദവും പ്രധാനപ്പെട്ടതുമായ വിവരങ്ങൾ പോർട്ടൽ നൽകും. കൊറോണ വാക്സിൻ വികസനം ഗൗരവകരമായതിനാൽ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്'-മന്ത്രി ഹർഷ് വർധൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.