ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിൽ നിന്നുള്ള ബാക്ടീരിയകൾ യു.എസിൽ വ്യാപിക്കുന്നുവെന്ന് ആശങ്ക
text_fieldsന്യൂഡൽഹി: ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിൽ കണ്ടെത്തിയ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയ യു.എസിൽ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്. മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മൂന്ന് മരണങ്ങളും എട്ട് പേർക്ക് അന്ധതയും അണുബാധയും ബാധിച്ചിരുന്നു. ഇതോടെയാണ് മരുന്നിനെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാണ് അണുബാധ കണ്ടെത്തിയത്.
അണുക്കൾ യു.എസിൽ പുതുതാണെങ്കിലും അവയെ നിലവിലുള്ള മരുന്നുകൾ കൊണ്ടു തന്നെയാണ് ചികിത്സിക്കുന്നത്. അതിനാൽ തന്നെ ഇവ ഫലപ്രദമാകില്ലെന്ന ആശങ്കയും യു.എസിനുണ്ട്.
ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറാണ് ഇസ്രി കെയർ ആർട്ടിഫിഷ്യൽ ടിയേഴ്സ് എന്ന മരുന്ന് ഉത്പാദിപ്പിക്കുന്നത്. ഫെബ്രുവരി മുതൽ ഗ്ലോബൽ ഫാർമ ഐ ട്രോപ്പ് നിർമാണം നിർത്തിവെച്ചിരുന്നു. മരുന്നുകൾ കമ്പനി സ്വമേധയാ തന്നെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾക്കെതിരെയും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.