യു.എസിൽ ഒരേ സമയം ഒരാൾക്ക് മങ്കിപോക്സും കോവിഡും ബാധിച്ചു; അപൂർവമെന്ന് ഡോക്ടർമാർ
text_fieldsവാഷിങ്ടൺ: യു.എസിൽ ഒരേസമയം ഒരാൾക്ക് മങ്കിപോക്സും കോവിഡും ബാധിച്ചു. കാലിഫോർണിയയിലെ താമസക്കാരനായ മിച്ചോ തോംപസണാണ് കോവിഡും മങ്കിപോക്സും ഒരേസമയം ബാധിച്ചത്. ജൂൺ അവസാനമാണ് തോംപസണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം കൈയിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കുൾ പ്രത്യക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ വിശദപരിശോധനയിൽ തോംപ്സണ് മങ്കിപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പനിയും ശരീരവേദനയും രോഗമുള്ള നാളുകളിൽ തനിക്ക് അനുഭവപ്പെട്ടിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ സാധിച്ചിരുന്നില്ല. ഈ രീതിയിൽ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോയെന്ന ചോദ്യത്തിന് അതേയെന്ന ഉത്തരമാണ് ഡോക്ടർമാർ നൽകിയതെന്നും തോംപ്സൺ പറഞ്ഞു.
രണ്ട് വൈറസുകളും ഒരുമിച്ച് ബാധിക്കാൻ സാധ്യതയുണ്ടെന്ന് സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിഭാഗം പ്രൊഫസർ ഡോ.ഡീൻ വിൻസ്ലോ പറഞ്ഞു. ഇത് അസാധ്യമല്ല, രോഗിയുടെ നിർഭാഗ്യംഎന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.