ആരോഗ്യം മെച്ചപ്പെടുത്താൻ ബദാം ശീലമാക്കാം
text_fieldsപ്രവാസികൾ പൊതുവെ കഴിക്കുന്ന ഒന്നാണ് ബദാം. നോമ്പുകാലത്തും അല്ലാത്തപ്പോഴും ബദാം കഴിക്കുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യനേട്ടങ്ങൾ വലുതാണ്. പ്രോട്ടീൻ, ൈവറ്റമിനുകള്, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ബദാം കഴിക്കുന്നത് പതിവാക്കിയാൽ പല രോഗങ്ങളെയും തടഞ്ഞു നിർത്താം.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമായവർക്ക് ഗുണം ചെയ്യും. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ബദാം കഴിക്കുന്നത് വിശപ്പിനെ കുറക്കും. ഇതുവഴി ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കുറയാനും ഇടയാകും.
പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമിന്‍ ഇ കൊണ്ടും സമ്പന്നമാണ്. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് ബദാം വർധിപ്പിക്കും. ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ഓര്‍മശക്തി കൂട്ടാനും സഹായിക്കും.
കുതിർത്ത ബദാം ഗുണം കൂട്ടും
ബദാം കുതിർത്ത് കഴിക്കുന്നത് ഇതിലെ ഗുണങ്ങളെ കൂട്ടാന്‍ സഹായിക്കും. ബദാം തൊലി കളയാനും ഇത് എളുപ്പമാക്കും. രാത്രി വെള്ളത്തില്‍ ഇട്ടുവെച്ച ബദാം തൊലി കളഞ്ഞ് രാവിലെ കഴിക്കാം. കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് വഴി ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും.
ദഹനം മെച്ചപ്പെടുത്താനും കുതിർത്ത ബദാം സഹായിക്കും. കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
രക്തത്തിലെ പഞ്ചസാരയുടെ അളവും പ്രമേഹവും നിയന്ത്രിക്കാനും സഹായിക്കും. ചര്‍മത്തിന് തിളക്കം ലഭിക്കാനും ബദാം കഴിക്കുന്നത് ശീലമാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.