മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്ബക്കിസ്താൻ
text_fieldsന്യുഡൽഹി: മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്ബക്കിസ്താൻ. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മാരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സിറപ്പ് നിർമ്മിച്ചതെന്നും അധികൃതർ അറിയിച്ചു.
ഡോക്-1 മാക്സ് എന്ന സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പ് കഴിച്ച 21ൽ 18 കുട്ടികളും മരിച്ചു. രണ്ട് മുതൽ ഏഴ് ദിവസം വരെ ദിവസവും മൂന്ന് മുതൽ നാല് തവണ വരെ സിറപ്പ് കഴിച്ചവരാണ് മരിച്ചത്. 2.5 മുതൽ അഞ്ച് മില്ലി സിറപ്പ് വരെയാണ് ഇവർ കഴിച്ചത്.
ഡോക്ടറുടെ നിർദേശമില്ലാതെയാണ് പലരും മെഡിസൻ ഉപയോഗിച്ചതെന്ന് അധികൃതർ അറിയിച്ചു. പാരസെറ്റമോളാണ് സിറിപ്പിലെ പ്രധാനഅസംസ്കൃത വസ്തു. സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന ഏഴ് ജീവനക്കാരെ സസ്‍പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്-1 മാക്സിന്റെ സിറപ്പും ഗുളികകളും വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. നേരത്തെ ഗാംബിയയിലും സമാനമായ രീതിയിൽ സിറപ്പ് കഴിച്ച് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.