നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്
text_fieldsആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോർജ്. രക്തദാനം നടത്തുമ്പോൾ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത് തടയാൻ ഈ ടെസ്റ്റ് സഹായകരമാകും. കൂടുതല്‍ ജീവനക്കാരെ ആലുവ ജില്ലാ ആശുപത്രിയിൽ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.ആയുഷ് പദ്ധതിയിൽ പെടുത്തി ആലുവ മുനിസിപ്പാലിറ്റിയിൽ ഹോമിയോ ഡിസ്പൻസറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു
സര്‍ക്കാര്‍ ആശുപത്രികളില്‍ പരമാവധി രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ജെറിയാട്രിക് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുര്‍ ദൈര്‍ഘ്യം കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ വയോജനങ്ങളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും വലിയ പ്രാധാന്യമാണുള്ളത്. അതിനുതകുന്ന രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ആലുവ ജില്ലാ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് നിർമിച്ചിട്ടുള്ളത്.
രോഗവുമായി ആശുപത്രിയിലേക്ക് വരുമ്പോള്‍ അവിടത്തെ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസമുണ്ടാകണം. അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഓരോ സര്‍ക്കാര്‍ ആശുപത്രികളും അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആലുവ ജില്ലാ ആശുപത്രിയുടെ വികസനത്തിന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കും..
യോഗത്തിൽ അൻവർസാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. നാറ്റ് ടെസ്റ്റ്, ആലുവ നഗരസഭയിൽ ഹോമിയോ ഡിസ്പൻസറി, ജില്ലാ ആശുപത്രിയിൽ പുതിയ തസ്തികകൾ, എം.ആർ.ഐ. സ്കാൻ എന്നിവ അനുവദിക്കണമെന്നും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന ആശുപത്രിയില്‍ ജീറിയാട്രിക് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. 95 ലക്ഷം രൂപ ചെലവില്‍ കെട്ടിടവും 68 ലക്ഷം രൂപ ചെലവില്‍ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ ജോണ്‍ മുഖ്യ അതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ആമുഖ പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.