പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് ഇസ്രായേൽ; രോഗലക്ഷണങ്ങളറിയാം
text_fieldsജറുസലേം: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് ഇസ്രായേൽ. ചിലരിൽ പുതിയ വകഭേദം ബാധിച്ചുവെന്നാണ് ഇസ്രായേലിന്റെ അറിയിപ്പ്. ഇസ്രായേലിലേക്ക് എത്തിയ രണ്ട് പേരിലാണ് വകഭേദം ആദ്യമായി കണ്ടെത്തിയത്. അതേസമയം, ഇസ്രായേലിന്റെ കണ്ടെത്തലിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.1, BA.2 എന്നിവ ചേർന്നതാണ് പുതിയ വകഭേദം. ചെറിയ പനി, മസിലുകളിലെ വേദന, തലവേദന എന്നിവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ. ചെറിയ ലക്ഷണങ്ങൾ മാത്രമായിരിക്കും രോഗിക്കുണ്ടാവുകയെന്നും ഇസ്രായേൽ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദത്തിന് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വകഭേദം ഇസ്രായേലിൽ പുതിയ തരംഗം സൃഷ്ടിക്കില്ലെന്നാണ് നിഗമനം. പുതിയ വകഭേദത്തിൽ ഗുരുതര രോഗികളുടെ എണ്ണവും കുറവായിരിക്കും. അതേസമയം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് ആരോഗ്യപ്രവർത്തകരുടെ യോഗം വിളിച്ചിരുന്നു. ഇസ്രായേലിൽ ഇതുവരെ 1.4 ദശലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 8,244 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 9.2 ദശലക്ഷം ജനസംഖ്യയിൽ നാല് ദശലക്ഷത്തിലധികം ആളുകൾ ബൂസ്റ്റർ ഡോസടക്കം മൂന്ന് കോവിഡ് വാക്സിൻ ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.