Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മനുഷ്യ ശരീരത്തിൽ പുതിയൊരു അവയവംകൂടി കണ്ടെത്തി; കാൻസർ പഠനങ്ങളിൽ നിർണായകം
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമനുഷ്യ ശരീരത്തിൽ...

മനുഷ്യ ശരീരത്തിൽ പുതിയൊരു അവയവംകൂടി കണ്ടെത്തി; കാൻസർ പഠനങ്ങളിൽ നിർണായകം

text_fields
bookmark_border

നുഷ്യ ശരീര പഠനങ്ങളിൽ നിർണായകമായി പുതിയൊരു അവയവംകൂടി കണ്ടെത്തി ശാസ്​ത്രലോകം. നെതർലൻഡ്‌സ് കാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകരാണ്​ കണ്ടുപിടിത്തത്തിന്​ പിന്നിൽ. പുതിയൊരു ഉമിനീർഗ്രന്ഥിയാണ്​ നൂറ്റാണ്ടുകൾ മറഞ്ഞിരുന്നശേഷം ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്​. കാൻസർ പഠനങ്ങളിൽ നിർണായകമാകും കണ്ടുപിടിത്തമെന്നാണ്​ വിശ്വസിക്കപ്പെടുന്നത്​. തലയിലും കഴുത്തിലും മുഴകൾ കാരണം ബുദ്ധിമുട്ടുന്ന രോഗികൾക്ക് ചികിത്സക്കിടെ ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാൻ ഗ്രന്ഥിയുടെ കണ്ടുപിടിത്തംവഴി കഴിയും. റേഡിയോ തെറാപ്പി ആൻഡ് ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ വിവരിച്ചത്.


എന്താണ് പുതിയ കണ്ടെത്തൽ?

തലയിലും കഴുത്തിലും മുഴകൾ കാരണം റേഡിയേഷൻ ചികിത്സനടത്തിയവരിൽ അപ്രതീക്ഷിതമായി ചില പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ ഗവേഷകർ പുതിയ പഠനം ആരംഭിച്ചത്​. ഇതി​െൻറ ഭാഗമായി നടത്തിയ സ്​കാനിൽ നാസോഫാരിങ്​സി​െൻറ പിൻഭാഗത്ത് ചില അപ്രതീക്ഷിത മേഖലകൾ കണ്ടെത്തുകയായിരുന്നു. പ്രധാന ഉമിനീർ ഗ്രന്ഥികൾക്ക് സമാനമായാണ് ഈ പ്രദേശങ്ങൾ കാണ​െപ്പട്ടത്​. മൂന്ന്​ പ്രധാന ഗ്രന്ഥികളും മ്യുക്കസിൽ വ്യാപിച്ച്​ കിടക്കുന്ന ആയിരത്തിലധികം ചെറിയ ഗ്രന്ഥികളും ചേർന്നതാണ്​ മനുഷ്യ​െൻറ സാലിവറി ഗ്ലാൻഡ്​ സിസ്​റ്റം. ആഹാരം കഴിക്കുന്നതിനും രുചിക്കുന്നതിനും ദഹിക്കുന്നതിനുമൊക്കെ പ്രധാന പങ്കുവഹിക്കുന്നത്​ ഇൗ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന സലൈവ അഥവാ ഉമിനീരാണ്​.

നൂറോളം ആളുകളിൽ നടത്തിയ പഠനങ്ങളിൽ നാസോഫാരിങ്​സി​െൻറ(തൊണ്ടക്കുഴിയോട്​ ചേർന്ന ഭാഗം) പിൻഭാഗത്ത് ഉമിനീർ ഗ്രന്ഥികളുടെ സവിശേഷതകളോടെ പുതിയൊരു ഭാഗം കണ്ടെത്തുകയായിരുന്നു. പുതുതായി കണ്ടെത്തിയ ഭാഗത്തിന്​ 'ട്യൂബാരിയൽ ഗ്ലാൻഡ്​' എന്നാണ്​ പേര്​​ നിർദ്ദേശിച്ചിരിക്കുന്നത്​. ഇൗ ഭാഗ​െത്ത പ്രധാന ഗ്രന്ഥിയായോ, പ്രത്യേക അവയവമായോ അല്ലെങ്കിൽ ഒരു അവയവവ്യവസ്ഥയുടെ ഭാഗമായോ, എങ്ങിനെയാണ്​ തരംതിരിക്കേണ്ടതെന്ന്​ ഇനിയും തീരുമാനമായിട്ടില്ല. പ്രധാന ഉമിനീർ ഗ്രന്ഥികളുടെ നാലാമത്തെ ജോഡിയായി ഇവയെ കണക്കാക്കാമെന്നാണ്​ ഗവേഷണത്തിന്​ നേതൃത്വം കൊടുത്തവർ പറയുന്നത്​. പരോട്ടിഡ്, സബ്​മാർഡിബുലാർ, സബ്​ലിങ്വൽ എന്നിവയാണ്​ മറ്റ്​ മൂന്ന്​ ഗ്രന്ഥികൾ.


കണ്ടെത്തൽ വൈകിയതിന്​ പിന്നിൽ

ഗ്രന്ഥികളുടെ സ്ഥാനം തന്നെയാണ്​ ഇവയെ കണ്ടെത്തൽ ദുഷ്​കരമാക്കുന്നത്​. തലയോട്ടിയുടെ അടിയിൽ ഏറെ പിന്നിലായാണ്​ ഇവ ഇരിക്കുന്നത്​. നേസൽ എൻ‌ഡോസ്കോപ്പി ഉപയോഗിച്ച് മാത്രമേ ഇവ കാണാൻ കഴിയുകയുള്ളൂ. സിടി സ്കാൻ, എംആർഐ, അൾട്രാസൗണ്ട് തുടങ്ങിയ പരമ്പരാഗത ഇമേജിംഗ് സങ്കേതങ്ങൾ വഴി ഗ്രന്ഥികൾ കാണുക ദുഷ്​കരമാണ്​. 100 രോഗികളിൽ നടത്തിയ പരിശോധനയിൽ പിഎസ്എംഎ പിഇടി / സിടി സ്കാൻ എന്ന അത്യധുനിക സ​േങ്കതം ഉപയോഗിച്ചാണ്​ പുതിയ ഗ്രന്ഥികൾ കണ്ടെത്തിയത്​.

ഗ്രന്ഥികളുടെ ധർമം

ഉമിനീർ ഉത്​പാദിപ്പിക്കുക വഴി നാസോഫാരിങ്​സി​െൻറയും ഓറോഫാരിങ്​സി​െൻറയും നനവ്​ നിലനിർത്തുകയാണ്​ ഇവയുടെ ധർമമെന്നാണ്​ ഇപ്പോഴത്തെ നിഗമനം. കൂടുതൽ ഗവേഷണത്തിലൂടെ മാത്രയേ ഇക്കാര്യം സ്​ഥിരീകരിക്കാൻ കഴിയുകയുള്ളൂ. തലയിലും കഴുത്തിലും അർബുദം ബാധിച്ച ക്യാൻസർ രോഗികൾക്ക് പുതിയ കണ്ടെത്തൽ നിർണായകമാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. തല, കഴുത്ത് എന്നിവിടങ്ങളിൽ കാൻസർ ഉള്ളവരിലും നാവിലോ തൊണ്ടയിലോ മുഴകൾ ഉള്ളവരിലും ചികിത്സിക്കു​​േമ്പാൾ ഗ്രന്ഥികളുശട സ്​ഥാനം അറിയാത്തതിനാൽ ഇവ തകരാറിലാകാനുള്ള സാധ്യത നേരത്തെ കൂടുതലായിരുന്നു.

പുതിയ കണ്ടുപിടിത്തം കാരണം റേഡിയേഷൻ ഒാ​േങ്കാളജിസ്റ്റുകൾക്ക് ഈ പ്രദേശങ്ങളെ ഒഴിവാക്കി വികിരണത്തി​െൻറ പാർശ്വഫലങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ കഴിയും. സംസാരിക്കൽ, ആഹാരം കഴിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇത്തരം രോഗികളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒഴിവാക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new organtubarial glandsnew discovery
Next Story